ചാറ്റ് ജിപിടിയെ നേരിടാന്‍ ട്രൂത്ത് ജിപിടി; പ്രഖ്യാപനവുമായി ട്വിറ്റർ മേധാവി എലോൺ മസ്ക്

പുതിയ എഐ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്.ട്രൂത്ത് ജിപിടി എന്ന പേരിലാണ് പുതിയ എഐ പ്ലാറ്റ്ഫോം തുടങ്ങുന്നത്.

author-image
Lekshmi
New Update
ചാറ്റ് ജിപിടിയെ നേരിടാന്‍ ട്രൂത്ത് ജിപിടി; പ്രഖ്യാപനവുമായി ട്വിറ്റർ മേധാവി എലോൺ മസ്ക്

പുതിയ എഐ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്.ട്രൂത്ത് ജിപിടി എന്ന പേരിലാണ് പുതിയ എഐ പ്ലാറ്റ്ഫോം തുടങ്ങുന്നത്.പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഭാഗമായ ചാറ്റ്ജിപിടിയെയും ഗൂഗിളിനു കീഴിൽ പ്രവർത്തിക്കുന്ന ബാർഡിനെയും മസ്ക് വിമർശിച്ചു.

ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പുതിയ പദ്ധതി വെളിപ്പെടുത്തിയത്.ഈ പ്രപഞ്ചത്തിന്റെ പ്രകൃതം തിരിച്ചറിയാന്‍ ശ്രമിക്കുന്ന പരമാവധി സത്യം തേടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും അത്,മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കാത്ത സുരക്ഷയ്ക്ക് വേണ്ടിയുള്ള മികച്ച മാര്‍ഗമായിരിക്കും ട്രൂത്ത് ജിപിടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐ സുരക്ഷ ഗൗരവത്തിലെടുത്തില്ല എന്നാണ് ചാറ്റ്ജിപിടിക്കെതിരെ ഗൂഗിൾ ഇറക്കിയ എഐ പ്ലാറ്റ്‌ഫോമാണ് ബാർഡിനെ കുറിച്ച് മസ്ക് പരാമർശിച്ചത്.തന്റെ ട്രുത് ജിപിടി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേവാഡയിൽ വെച്ച് മാർച്ചിലാണ് മസ്ക് പുതിയ കമ്പനി രൂപികരിച്ചത്.

എഐയുടെ ഡയറക്ടർ മസ്ക് തന്നെയാണ്. ജാരെഡ് ബിർഷാൾ ആണ് സെക്രട്ടറി.ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ സിഇഒ ആണ് നിലവിൽ മസ്‌ക്.അദ്ദേഹം ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

 

elon-musk truth gpt