മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും തന്നെ പ്രചോദിപ്പിച്ചു; ആദ്യ ട്വിറ്റുമായി പുതിയ സി.ഇ.ഒ.

സി.ഇ.ഒ.സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ആദ്യ ട്വിറ്റുമായി ട്വിറ്റര്‍ മേധാവി ലിന്‍ഡ യക്കരിനോ.മുന്‍ സി.ഇ.ഒ.ഇലോണ്‍ മസ്‌കിന് നന്ദിയറിയിച്ച് കൊണ്ടായിരുന്നു ലിന്‍ഡയുടെ ട്വീറ്റ്

author-image
Lekshmi
New Update
മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും തന്നെ പ്രചോദിപ്പിച്ചു; ആദ്യ ട്വിറ്റുമായി പുതിയ സി.ഇ.ഒ.

സാന്‍ഫ്രാന്‍സിസ്‌കോ: സി.ഇ.ഒ.സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ആദ്യ ട്വിറ്റുമായി ട്വിറ്റര്‍ മേധാവി ലിന്‍ഡ യക്കരിനോ.മുന്‍ സി.ഇ.ഒ.ഇലോണ്‍ മസ്‌കിന് നന്ദിയറിയിച്ച് കൊണ്ടായിരുന്നു ലിന്‍ഡയുടെ ട്വീറ്റ്.മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളുമാണ് തന്നെ പ്രചോദിപ്പിച്ചുവെന്നും മസ്‌കിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടു വരാന്‍ മസ്‌കിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ലിന്‍ഡ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ സി.ഇ.ഒ. ആയി ലിന്‍ഡ യാക്കരിനോയെ തിരഞ്ഞെടുത്തതായി മസ്‌ക് പ്രഖ്യാപിച്ചത്.പ്രോഡക്ട് ഡിസൈന്‍, പുതിയ സാങ്കേതിക വിദ്യ എന്നിവ താന്‍ തന്നെയാകും കൈകാര്യം ചെയ്യുകയെന്നും മസ്‌ക് വ്യക്തമാക്കി.പ്രമുഖ മാധ്യമഗ്രൂപ്പായ എന്‍.ബി.സി. യൂണിവേഴ്സലില്‍ ഒരു ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന ലിന്‍ഡ യാക്കരിനോ നിലവില്‍ കമ്പനിയുടെ ആഗോളപരസ്യവിഭാഗത്തിന്റെ മേധാവിയാണ്.

പരസ്യാധിഷ്ഠിത സംപ്രേഷണത്തിനായി 'പീക്കോക്ക് സ്ട്രീമിങ് സര്‍വീസി'ന് തുടക്കമിട്ടത് ലിന്‍ഡയുടെ നേതൃത്വത്തിലാണ്.ഇതിനുമുമ്പ് ടേണര്‍ എന്റര്‍ടെയ്ന്‍മെന്റില്‍ 19 വര്‍ഷം സേവനമനുഷ്ഠിച്ചു. പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ലിബറല്‍ ആര്‍ട്സിലും ടെലികമ്യൂണിക്കേഷനിലും ബിരുദം നേടിയ ലിന്‍ഡ.

കഴിഞ്ഞമാസം മയാമിയില്‍ നടന്ന പരസ്യമേഖലയിലെ ഒരു സമ്മേളനത്തിനിടെ മസ്‌കിനെ അഭിമുഖം ചെയ്തിരുന്നു.2022-ല്‍ 'വുഷി റണ്‍സ് ഇറ്റ്' വുമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ബിസിനസ് വീക്കിന്റെ 'സി.ഇ.ഒ. ഓഫ് ടുമോറോ' പുരസ്‌കാരവും നേടി.

twitter elon-musk