/kalakaumudi/media/post_banners/d241094dbc26344bc2e70dad4d97502be384ebc24a9fc8dc5ba0b369203639b4.jpg)
പാനാസോണിക്ക് എലുഗ റേ 550 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .18.9 റെഷിയോയില്‍ പാനാസോണിക്ക് പുറത്തിറക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ആണിത് .
സവിശേഷതകള്‍ :-
5.7 HD IPS ഡിസ്‌പ്ലേയിലാണ് ഈ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു പ്രതേകതയാണ് .720x1440 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .1.3GHz quad-core MediaTek MT6737H പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് . 2.5D ഗ്ലാസ്സ് ഇതിന്റെ സംരക്ഷണത്തിന് നല്‍കിയിരിക്കുന്നു .പാനാസോണിക്കിന്റെ എലുഗ റേ 700 നു ശേഷം പുറത്തിറക്കുന്ന മോഡലാണിത് .
Android 7.0 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .കൂടാതെ 128 ജിബിവരെ ഇതിന്റെ മെമ്മറി ഉപഭോതാക്കള്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
13 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . 3250mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് . 4G VoLTEസപ്പോര്‍ട്ടോടുകൂടിയ ഈ സ്മാര്‍ട്ട് ഫോണിന്റെ വിപണിയിലെ വിലവരുന്നത് 8999 രൂപയാണ്.