/kalakaumudi/media/post_banners/08c7e183e76023b7dfb346f7029dfc4a81c4a1977c5be776a192963f94159ffc.jpg)
ഓല എസ് വണ്‍ എയറിനോട് മത്സരിക്കാന്‍ പുതിയ മോഡലിനെ വിപണിയിലെത്തിക്കാനൊരുങ്ങി ഏഥര്‍.
കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍ എത്തുന്നത്. ടൂബിലാര്‍ ഷാസിയിലായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം. ഒരു ലക്ഷത്തില്‍ താഴെയാണ് വില.
എന്നാല്‍ നിലവിലെ ഏഥര്‍ സ്‌കൂട്ടറുകളില്‍ നിന്ന് വലിയ രൂപ മാറ്റം പുതിയ മോഡലിനുണ്ടാകില്ലെന്നാണ് പറയുന്നത്. ഏഴു ഇഞ്ച് ടച്ച് സ്‌കീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ മോഡലിലുണ്ടാകും.
ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയാകും വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇലക്ട്രിക് മോട്ടറിന്റെയോ വാഹനത്തിന്റെയോ കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.