ഡേറ്റിംഗ് ആപ്പുമായി ഫേസ്ബുക്ക്

നഷ്ടങ്ങള്‍ നികത്താനും പ്രചാരം വര്‍ദ്ധിപ്പിക്കാനും പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്.പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നു.

author-image
Abhirami Sajikumar
New Update
 ഡേറ്റിംഗ് ആപ്പുമായി ഫേസ്ബുക്ക്

 

നഷ്ടങ്ങള്‍ നികത്താനും പ്രചാരം വര്‍ദ്ധിപ്പിക്കാനും പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്.പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നു.

യുവാക്കളുടെ ഇടയില്‍ ഫെയ്സ്ബുക്കിന്റെ പ്രചാരം വര്‍ധിപ്പിക്കാനും ചെലവഴിക്കുന്ന സമയം കൂട്ടാനും പുതിയ ആപ്പിലൂടെ സാധിക്കും എന്നാണ്  സക്കര്‍ബര്‍ഗ് കരുതുന്നത്.സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

പുതിയ പ്രഖ്യാപനത്തോടെ ഫെയ്സ്ബുക്ക് ഓഹരിയില്‍ 1.1. % ന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ.

facebook