ഫെയ്സ്ബുക്ക് വ്യാജന്മാരെ പിടിക്കാൻ പ്രമുഖ ടെക് ഭീമന്മാർ

നിരവധി വാർത്തകളാണ് ഫെയ്സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ ദിനംപ്രതി കാണുന്നത്. ലൈക്കും ഷെയറും ചെയ്യുമ്പോൾ ആ വാർ‌ത്തകളുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് പലരും പരിശോധിക്കാറില്ല. എന്നാൽ ചിലരെങ്കിലും വാർത്തൾ ഗൂഗിളിൽ പരിശോധിക്കാറുണ്ട്.

author-image
BINDU PP
New Update
ഫെയ്സ്ബുക്ക് വ്യാജന്മാരെ പിടിക്കാൻ പ്രമുഖ ടെക് ഭീമന്മാർ

നിരവധി വാർത്തകളാണ് ഫെയ്സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ ദിനംപ്രതി കാണുന്നത്. ലൈക്കും ഷെയറും ചെയ്യുമ്പോൾ ആ വാർ‌ത്തകളുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് പലരും പരിശോധിക്കാറില്ല. എന്നാൽ ചിലരെങ്കിലും വാർത്തൾ ഗൂഗിളിൽ പരിശോധിക്കാറുണ്ട്. എന്നാൽ പലപ്പോഴും വാർത്ത വ്യാജമാണോയെന്ന് പരിശോധിക്കുന്ന ഗൂഗിളിലും വ്യാജ വാർത്ത പ്രത്യക്ഷപ്പെട്ടാലോ, അതെ വ്യാജ വാർത്തകളിടുന്ന വാർത്താ വെബ്സൈറ്റുകൾക്ക് പണികൊടുക്കാനൊരുങ്ങുകയാണ് പ്രമുഖ ടെക് ഭീമൻമാർ.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തകൾക്ക് ഫെയ്സ്ബുക്കിൽ വലിയ പ്രചാരം കിട്ടുന്നുവെന്ന ആരോപണങ്ങൾക്കൊക്കെ വിശദീകരണവുമായെത്തിയ സക്കര്‍ബര്‍ഗ് വ്യാജവാര്‍ത്തകള്‍ നീക്കാൻ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഫെയ്സ്ബുക്കിനൊപ്പം ഗൂഗിളും വ്യാജ വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നു.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളെ തങ്ങളുടെ പരസ്യ ശ്രംഖലയിൽ നിന്നും പുറത്താക്കുമെന്നാണ് ടെക് ഭീമൻമാർ പറയുന്നത്. നിരവധി അൽഗോരിതങ്ങൾക്കും ഒപ്പം പ്രത്യേക പരിശോധനയ്ക്കും ശേഷമാണ് ഗൂഗിൾ ആഡ്സെൻസ് പരസ്യങ്ങൾ വെബ്സൈറ്റുകൾക്ക് നൽകുന്നത്‌. ഫെയ്സ്ബുക്കും ഏതു വിവരവും ന്യൂസ്ഫീഡിൽ നിന്നും പ്രചരിപ്പിക്കാൻ സഹായിക്കും. പക്ഷേ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വരുമാനം ലഭിക്കുന്ന വെബ്സൈറ്റ് നിർമിക്കാനാകില്ല.

വ്യാജവാർത്തകളുണ്ടെങ്കിലും ചെറിയ അളവ് മാത്രമാണെന്നും ഫെയ്‌സ്ബുക്കിലെ 99 ശതമാനം ഉള്ളടക്കവും ആധികാരികമാണെന്നുമാണ് സക്കർബർഗിന്റെ വാദം. വ്യാജവാര്‍ത്തകള്‍ ചെറുക്കാന്‍ ഫെയ്‌സ്ബുക്ക് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും തന്റെ ഫെയ്സ്ബുക്ക് പേജിൽ ഇദ്ദേഹം വിശദീകരിച്ചു.

ഹിലരി ക്ലിന്റന്റെ ഇ-മെയിൽ വിവാദവുമായി ബന്ധപ്പെട്ട എഫ്ബിഐ ഏജന്റ് മരിച്ച നിലയിൽ, 137 ദശലക്ഷം രൂപയുടെ അനധികൃത ആയുധ വ്യാപാരം ക്ലിന്റൻ ഫൗണ്ടേഷൻ നടത്തി, തുടങ്ങിയ നിരവധി വാർത്തകളാണ് യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ചത്.

/facebook-google-fake-news mark zucker berg fake facebook post