/kalakaumudi/media/post_banners/52b1a10d848dc3db7850d47dc76616faa386c7479c7480500e35e26933e82abd.jpg)
ന്യൂയോർക്ക്: പുതുവർഷത്തിൽ ഓഡിയോ ലൈവുമായി ഫേസ്ബുക്ക്. ലൈവിന്റെ തരംഗത്തെ ശബ്ദവീചികളിലൂടെ ലോകത്തെ മുഴുവൻ ഒരു കുടകിഴിയിൽ കൊണ്ട് വരാനുള്ള തയാറെടുപ്പിലാണ് ഫേസ്ബുക്ക്. വലിയ സന്നാഹങ്ങളുമായി ടെലിവിഷൻ സംഘങ്ങൾ നടത്തിവന്നിരുന്ന തത്സമയ സംപ്രേക്ഷണം, ഒരു കൊച്ചുമൊബൈൽ ഫോണിലൂടെ ആർക്കും നടത്താമെന്ന് തെളിയിച്ചത് ഫെയ്സ്ബുക്കാണ്. ഫെയ്സ്ബുക്കിലെ വീഡിയോ ലൈവിന് പിന്നാലെ ഇപ്പോഴിതാ റേഡിയോ സംപ്രേക്ഷണവും ജനകീയമാക്കാനുള്ള നീക്കത്തിലാണ് സക്കർബർഗും കൂട്ടരും രംഗത്ത്.
ഫെയ്സ്ബുക്കിലെ പുതിയ ലൈവ് ഓഡിയോ സംവിധാനത്തിലൂടെ തത്സമയം ശബ്ദസംപ്രേക്ഷണം നടത്താം. ശബ്ദം സംപ്രേക്ഷണം ചെയ്യുന്ന അതേസമയം ഫെയ്സ്ബുക്കിലൂടെ ബ്രൗസിങ്ങുമാകാം. വീഡിയോ റിക്കാഡിങ്ങിന് വേണ്ടിവരുന്ന വലിയ ഡേറ്റാ ഉപയോഗവും, ലൈവ് ഓഡിയോയിലൂടെ ഒഴിവാക്കാം.ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ സംവിധാനം ലഭ്യമായിരിക്കും.