ഫേസ്ബുക്ക് മെസെഞ്ചര്‍-4 എത്തി

അടിമുടി മാറ്റി ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ 'മെസെഞ്ചര്‍ 4'. ലോകത്തെമ്പാടുമുള്ള 1.3 ബില്യണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായേക്കാവുന്ന സംവി

author-image
anju
New Update
  ഫേസ്ബുക്ക് മെസെഞ്ചര്‍-4 എത്തി

അടിമുടി മാറ്റി ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ 'മെസെഞ്ചര്‍ 4'. ലോകത്തെമ്പാടുമുള്ള 1.3 ബില്യണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായേക്കാവുന്ന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മെസെഞ്ചര്‍ 4 എത്തിയിരിക്കുന്നത്. നിലവിലെ ഒന്‍പത് ടാബ് വേര്‍ഷന് പകരമായി, കൂടുതല്‍ ലളിതമായ മൂന്ന് ടാബുകളാണ് പുതിയ വേര്‍ഷനില്‍ ഉള്ളത്.

ചാറ്റ്, പീപ്പീള്‍, ഡിസ്‌ക്കവറി എന്നീ മൂന്ന് പ്രധാന ടാബുകളാണ് പുതിയ മെസെഞ്ചറിന്റെ സവിശേഷത. മെസേജിങ്ങും, ചാറ്റിങ്ങുകളും 'ചാറ്റ്' ഓപ്ഷന് കീഴിലാണ് വരുന്നത്. 'പീപ്പിള്‍' ഓപ്ഷനില്‍ കോണ്‍ടാക്ടുകളും ഓണ്‍ലൈന്‍ സ്റ്റോറികളും ഇതില്‍ ലഭ്യമാവും. 'ഡിസ്‌ക്കവറി' ഓപ്ഷന് കീഴിലായിരിക്കും ഗെയിംബിസിനസ്സ് ഇടപാടുകള്‍ വരുന്നത്. ബിസിനസ്സിനും, ഉപഭോക്തൃ സമ്പര്‍ക്കത്തിനുമുള്ള അവസരവും ഇത് തരുന്നു.

ലളിതമായ മെസേജിങ് ആപ്പായാണ് മെസെഞ്ചറിന്റെ തുടക്കം. പിന്നീട് ഘട്ടം ഘട്ടമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക വഴി ഓഡിയോ, വീഡിയോ ചാറ്റ് വരെ നിലവില്‍ മെസെഞ്ചറിലൂടെ സാധ്യമാണ്. മെസെഞ്ചര്‍ നിലവില്‍ അതിന്റെ നവീകരണ പാതയിലാണെന്നും കൂടുതല്‍ ഫീച്ചറുകള്‍ ആപ്പില്‍ ലഭ്യമാക്കുമെന്നും മെസഞ്ചര്‍ ചീഫ് സ്റ്റാന്‍ ചഡ്‌നോവ്‌സ്‌കി അറിയിച്ചു.

facebook messenger