/kalakaumudi/media/post_banners/0e41b07a7e2a444244a95fd1fb6463b4bb0fb406a83083f7ab6425e94c4afe5b.jpg)
കുട്ടികളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് മെസഞ്ചറിന്റെ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. 'മെസഞ്ചര്‍ കിഡ്സ് ' എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ആറ് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ മെസഞ്ചര്‍ കിഡ്സിന്റെ പൂര്‍ണ നിയന്ത്രണം.മാതാപിതാക്കള്‍ക്കായിരിക്കും .
ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി ആന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് അനുസരിച്ച് 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഫെയ്സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ നിബന്ധനകള്‍ ലംഘിച്ച് ചില കുട്ടികള്‍ സൈന്‍ അപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ മാതാപിതാക്കളെ പിണക്കാതെ കുട്ടികളിലേക്കും സോഷ്യല്‍ മീഡിയ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
മാതാപിതാക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ കുട്ടികളുടെ സ്മാര്‍ട്ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. മാതാപിതാക്കളുടെ തന്നെ ഫെയ്സ്ബുക്ക് യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്ത് കുട്ടികള്‍ക്ക് വേണ്ടിയുള്ള മെസഞ്ചര്‍ അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. കോണ്‍ടാക്റ്റ് റിക്വസ്റ്റ് അപ്രൂവ് ചെയ്യാനും മറ്റെല്ലാം നിയന്ത്രിക്കാനുമുള്ള അധികാരം മാതാപിതാക്കള്‍ക്കായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
വണ്‍ ടു വണ്‍ ഗ്രൂപ്പ് ചാറ്റ്, ചൈല്‍ഡ് ഫ്രണ്ട്ലി മാസ്‌കുകള്‍, ഇമോജികള്‍, ജിഫ് ചിത്രങ്ങളോടൊപ്പം കുട്ടികള്‍ക്ക് ചിത്രങ്ങളും, വീഡിയോകളും അയക്കാനും ഇത് വഴി സാധിക്കും. പരസ്യങ്ങള്‍ ഉണ്ടാവില്ല. ഒരു കുട്ടിയ്ക്ക് മറ്റൊരു കുട്ടിയെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെങ്കില്‍, രണ്ട് പേരുടെയും മാതാപിതാക്കള്‍ ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കള്‍ ആയിരിക്കണം എന്ന നിബന്ധനയുമുണ്ട്.
നിലവില്‍ അമേരിക്കയിലെ ഐഓഎസ് പതിപ്പുകള്‍ക്കായുള്ള മെസഞ്ചര്‍ കിഡ്സിന്റെ പ്രിവ്യൂ മാത്രമാണ് ലഭ്യമായിട്ടുള്ളത്. വരും മാസങ്ങളില്‍ തന്നെ മെസഞ്ചര്‍ കിഡ്സിന്റെ മുഴുവന്‍ സ്മാര്‍ട്ഫോണ്‍ ഓഎസ് പ്ലാറ്റ്ഫോമുകളിലേക്കുമുള്ള പതിപ്പുകള്‍ന മറ്റ് രാജ്യങ്ങളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.