അയച്ച സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍

വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന 'അണ്‍സെന്റ്' ഫീച്ചര്‍ ഫെയ്സ്ബുക്ക് മെസഞ്ചറിലും. ഇതോടെ ഫെയ്സ

author-image
anju
New Update
 അയച്ച സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍

 

വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന 'അണ്‍സെന്റ്' ഫീച്ചര്‍ ഫെയ്സ്ബുക്ക് മെസഞ്ചറിലും. ഇതോടെ ഫെയ്സബുക്ക് മെസഞ്ചറില്‍ അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് പൊല്ലാപ്പിലാകുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാവും.

10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. തല്‍സമയം സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം.

ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. വാട്സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും ഇതിലും ഉണ്ട്. മെസഞ്ചര്‍ ആപ്പിലും ഫെയ്സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

facebook messenger