/kalakaumudi/media/post_banners/4e4f3d4f17556777252f2002eac43094b8f7282c3863997fca1b122d05de8e53.jpg)
2014 ല് ഫേസ്ബുക് അവതരിപ്പിച്ച 'ട്രെൻഡിങ് ടോപ്പിക്ക്' എന്ന ഫീച്ചർ നീക്കം ചെയ്തു .ഈ ഫീച്ചർ ആളുകൾക് ഗുണകരം അല്ല എന്ന് ഫേസ്ബുക് നടത്തിയ പഠനത്തിൽ സ്ഥിതീകരിച്ചതായി ഫേസ്ബുക് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു .കൂടുതൽ വിവരങ്ങൾ ട്രെൻഡിങ് പട്ടികയ്ക് താഴെയായി നൽകിയിട്ടുണ്ട് വരും ദിവസങ്ങളിൽ തന്നെ ഫീച്ചർ നീക്കംചെയ്യപ്പെടും എന്ന് ഫേസ്ബുക് അറിയിച്ചു .
ആളുകൾ വാർത്തകൾ കാണുന്ന രീതിയിൽ മാറ്റം വന്നിരിക്കുന്നു .അതുകൊണ്ടുതന്നെ ആളുകൾക്കിടയിൽ സമയത്തിന് വാർത്ത എത്തിക്കുന്ന സാങ്കേതികവിദ്യയുമായി ശക്തമായി തിരിച്ചുവരുമെന്ന് ഫേസ്ബുക് അറിയിച്ചു .
ഇതിനുവേണ്ടി 3 രീതികളാണ് ഫേസ്ബുക് പരീക്ഷിക്കുന്നത് . വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ 'ബ്രേക്കിങ് ന്യൂസ്' എന്ന ഒരു ഫീച്ചര്‍ ഫെയ്‌സ്ബുക്ക് പരീക്ഷിച്ചിരുന്നു. ഈ ഫീച്ചര്‍ ന്യൂസ് ഫീഡിലെ പോസ്റ്റുകള്‍ക്ക് മുകളില്‍ ബ്രേക്കിങ് ന്യൂസ് ഇന്‍ഡിക്കേറ്റര്‍ കാണിക്കുന്നതാണ്.രണ്ടാമത്തേത് 'ടുഡേ ഇൻ' എന്ന വിഭാഗമാണ്. വാർത്ത വിഡിയോകൾക് മാത്രമുള്ള 'ന്യൂസ് വീഡിയോ ഇൻ വാച്ച്' ആണ് മൂന്നാമത്തേത്. ആളുകളുടെ ഇച്ഛക്കനുസരിച് ഫെയ്‌സ്ബുക്കില്‍ വരുന്ന വാര്‍ത്തകള്‍ ഗുണമേന്മയുള്ളതും നിലവാരമേറിയതും ആയിരിക്കുമെന്ന് ഉറപ്പ്വരുത്തുവാൻ ബാധ്യസ്ഥരാണെന്നു ഫേസ്ബുക് അറിയിച്ചു .