/kalakaumudi/media/post_banners/84217759c4d16bf77c7b65fd71da8482cdb05f4e709151cfee2d7c98d84b4dcd.jpg)
ലോസ് ഏഞ്ചല്‍സ്: ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ഇവിടെ ഉപയോക്താക്കളില്‍ തൊഴിലാളി വര്‍ഗത്തെയും സമ്പന്നരെയും വേര്‍തിരിക്കാനുള്ള നീക്കവുമായി ഫെയ്‌സ്ബുക്ക് രംഗത്ത് വന്നിരിക്കുന്നു. ഓട്ടോമാറ്റിക് ആയി ഉപയോക്താക്കളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതികളെന്തെന്ന് തിരിച്ചറിയാനും തൊഴിലാളിവര്‍ഗം, മധ്യവര്‍ഗം, സമ്പന്നര്‍ എന്നിങ്ങനെ വേര്‍തിരിക്കാനും സാധിക്കുന്ന ഒരു സോഫ്റ്റ് വെയറിനുള്ള പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക് എന്നാണ് റിപോര്‍ട്ടുകള്‍. പരസ്യ വിതരണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിയെന്നാണ് സൂചന. പേറ്റന്റ് വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് പുറത്തായത്. പേറ്റന്റിലെ വിവരങ്ങള്‍ അനുസരിച്ച്, ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതി പ്രവചിക്കാന്‍ സഹായിക്കുന്ന വീട്ടുടമസ്ഥാവകാശം, ഇന്റര്‍നെറ്റ് ഉപഭോഗം, വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സംവിധാനം നിര്‍മിക്കാനാണ് ഫെയ്‌സ്ബുക്ക് ശ്രമം നടത്തുന്നത്.