/kalakaumudi/media/post_banners/ea3a47f705b917303fd8c6493edd5ddad9dcba11a37e9d50e2d01c205ca74d5c.jpg)
ഫേസ്ബുക്കിൽ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ചുണ്ടിക്കാട്ടുന്നവർക്ക് ഫെയ്‌സ്ബുക്ക് പാരിതോഷികം നൽകുന്നു. കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ വിമര്‍ശനശരങ്ങളേറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ വിവരസംരക്ഷണം കൂടുതല്‍ ശക്തമാക്കാനുള്ള ഫെയ്‌സ്ബുക്ക് ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. എന്നാല്‍, ഇതിന് തെളിവുകള്‍ ഹാജരാക്കണമെന്നും ഫെയ്‌സ്ബുക്ക് സുരക്ഷാവിഭാഗം മേധാവി കോളിന്‍ ഗ്രീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയമായി സ്വാധീനം ചെലുത്തുന്നതിനോ അഴിമതിക്കോ മറ്റെന്തെങ്കിലും ലാഭത്തിനോവേണ്ടി വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങളാണ് ഫെയ്‌സ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്. ലഭിക്കുന്ന വിവരത്തിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കും പാരിതോഷികം നല്‍കുക. പതിനായിരമോ അതില്‍ക്കൂടുതല്‍ പേരെയോ ബാധിക്കുന്ന വിവരദുരുപയോഗം ചൂണ്ടിക്കാട്ടിയാല്‍ ഏറ്റവും കുറഞ്ഞത് 500 ഡോളര്‍ (32,400 രൂപ) വരെയാണ് പാരിതോഷികം നല്‍കുക. അതിഗുരുതരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 40,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ)വരെ സമ്മാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.