/kalakaumudi/media/post_banners/e1fb0e1d26f976eb2f342d05daf2757e7460a3e735d8764ea069f8d5d6ff5b52.jpg)
നിങ്ങളുടെ ഫേസ്ബുക്ക് സുരക്ഷിതമാണോ ? ഫേസ്ബുക്കിനെ കുറിച്ച് ഇപ്പോൾ കേൾക്കുന്ന വർത്തകൽ മുഴുവൻ ഞെട്ടിക്കുന്നതാണ്. ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ പലരും അക്കൗണ്ടുകള്‍ പോലും ഡിലീറ്റ് ചെയ്ത് പോവുകയാണ്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം.
പാസ് വേര്‍ഡ്
അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള പ്രധാന ദൗത്യം സുരക്ഷിതമായ പാസ് വേര്‍ഡ് ഉപയോഗിക്കുക എന്നതാണ്. പല അക്കൗണ്ടുകള്‍ക്കും പല പാസ് വേര്‍ഡുകള്‍ ഉപയോഗിക്കണം. ഒരുപോലെ പാസ്വേര്‍ഡ് നല്‍കിയാല്‍ ഫൂള്‍പ്രൂഫ് എന്ന രീതിയിലൂടെ നമ്മുടെ അക്കൗണ്ട് മൊറ്റൊരാള്‍ക്ക് ഹാക്ക് ചെയ്യാനാകും.
ആപ്ലിക്കേഷനുകളെ കണ്ണടച്ച് വിശ്വസിക്കരുത്
ഫോണില്‍ പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ അറിയാതെയെങ്കിലും അവരുടെ നിര്‍ദേശങ്ങള്‍ നമ്മള്‍ ശെരി വെയ്ക്കും. നമ്മള്‍ അറിയാതെ സംഭവിച്ചതാണെങ്കിലും, നമ്മള്‍ നല്‍കുന്നത് നമ്മുടെ ഡാറ്റകളില്‍ കടന്നു കയറാനുള്ള അനുവാദമാണ്.ആപ്പ് സെറ്റിങ്ങില്‍ പോയി നമുക്ക് ഈ അനുവാദം തിരിച്ചെടുക്കാനും കഴിയും. പുതുതായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ അവരുടെ നിര്‍ദേശങ്ങള്‍ എല്ലാം വായിച്ച് നോക്കാതെ ഓക്കേ കൊടുക്കാതിരിക്കുക. ഫേസ്ബുക്കില്‍ വരുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക. ഇത്തരം പരസ്യങ്ങള്‍ നമ്മുടെ അഭിരുചി അറിയാനുള്ളതാണ്. ഫേസ്ബുക് സെറ്റിംഗ്സ് വഴി ഇത്തരം പരസ്യങ്ങളുടെ നോട്ടിഫിക്കേഷന്‍ ഒഴിവാക്കാം. ഫേസ് ബുക്ക് ലോഗ് ചെയ്ത് ഉപയോഗിക്കേണ്ട ആപുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
രഹസ്യങ്ങളെല്ലാം പരസ്യമാക്കേണ്ട
സമൂഹ മാധ്യമങ്ങളില്‍ നമ്മുടെ എല്ലാ വിവരവും ഇടാതിരിക്കുക. നമ്മുടെ എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ ഇടാതിരിക്കുന്നതാണ് നല്ലത്. ഫോട്ടോകള്‍ വീഡിയോ തുടങ്ങിയവ നമ്മുക്ക് തന്നെ പിന്നീട് വിനയായി വന്നേക്കും.
സുരക്ഷാ ക്രമീകരണങ്ങള്‍
എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും രണ്ട് തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഉള്ളത്. ആപ്പില്‍ തന്നെ ഈ സൗകര്യം ഉണ്ട്. സെക്യൂരിറ്റിയില്‍ ചെന്ന ശേഷം ഈ സൗകര്യം ഓണ്‍ ആക്കിയാല്‍. നമ്മുടെ ഫോണിലേക്ക് ഒരു കോഡ് നമ്ബര്‍ വരും. ഓരോ ലോഗിനും ഇതേ രീതിയില്‍ കോഡ് നമ്ബര്‍ ലഭിക്കും. ഈ രീതി പിന്തുടര്‍ന്നാല്‍ ആര്‍ക്കും നമ്മുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല. നമ്മുടെ ടൈംലൈന്‍ നമ്മുടെ കൂട്ടുകാര്‍ക്ക് മാത്രം കാണുന്ന രീതിയില്‍ ആക്കുക. പ്രൈവസി സെറ്റിംഗ്സ് വഴി ഇത് ചെയ്യാന്‍ കഴിയും.