/kalakaumudi/media/post_banners/95bf05abfcac6ae5b48d1de05ea8bdf2e0b762b4915413caafe53ab32a73de10.jpg)
ന്യൂയോര്‍ക്ക്: ആരാധകരുടെ ആവേശത്തിനൊപ്പം ലോകകപ്പ് ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങളും.ആരാധകരുടെ ആവേശത്തിനൊപ്പം ലോകകപ്പ് ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങളും.തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ മത്സരം കാണാൻ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.കളി അങ്ങ് മൈതാനത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിൽ തൽസമയമാണ്.
തമാശകളും സ്റ്റിക്കറുകളും ഫുട്ബോൾ പ്രേമികളുടെ സംഭാഷണങ്ങളിൽ നിറയുന്നു.ഇപ്പോഴിതാ ട്രെൻഡിങാകുന്നത് ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളാണ്.പേഴ്സണൽ ചാറ്റുകളിലേക്കും ഗ്രൂപ്പ് ചാറ്റുകളിലേക്കും ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിക്കാം.ഫിഫ വേൾഡ് കപ്പ് 2022 ന്റെ വാട്ട്സ്ആപ്പ് സ്റ്റിക്കർ ഡൗൺലോഡ് ചെയ്യാൻ എളുപ്പമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറോ ആപ്പിൾസ് ആപ്പ് സ്റ്റോറോ ആദ്യം ഡൗൺലോഡ് ചെയ്യണം.ഇൻസ്റ്റാൾ ചെയ്ത ആപ്പിൽ ഫുട്ബോൾ സ്റ്റിക്കർ അല്ലെങ്കിൽ ഫിഫ വേൾഡ് കപ്പ് സ്റ്റിക്കർ എന്ന് സെർച്ച് ചെയ്യുക.വരുന്ന റിസൾട്ടിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്റ്റിക്കർപാക്ക് ഡൗൺലോഡ് ചെയ്യണം.അടുത്തതായി സ്റ്റിക്കർ പാക്ക് ആപ്പ് ഓപ്പൺ ചെയ്ത് ഇഷ്ടമുള്ള ടീമിനെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വാരിവിതറാവുന്നതാണ്.
വാട്ട്സ്ആപ്പിൽ ഈ സ്റ്റിക്കർ എങ്ങനെ അയയ്ക്കും എന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്.ആദ്യം വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യുക.ആർക്കാണോ അല്ലെങ്കിൽ ഏത് ഗ്രൂപ്പില് ആണോ സ്റ്റിക്കർ അയയ്ക്കേണ്ടത് ആ ചാറ്റ് ഓപ്പൺ ചെയ്യുക.എന്നിട്ട് ഇമോജി ബട്ടൺ ടാപ്പ് ചെയ്യണം.അവിടെ നിന്നും ഇഷ്ടമുള്ള സ്റ്റിക്കർ തെരഞ്ഞെടുക്കാം.