By Lekshmi.28 01 2023
ജനപ്രിയ വെയറബിൾ ബ്രാന്റായ ഫയർബോൾട്ട് മൂന്ന് സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.ബ്രാന്റിന്റെ മറ്റ് സ്മാർട്ട് വാച്ചുകളെ പോലെ തന്നെ കുറഞ്ഞ വിലയിലാണ് ഈ ഡിവൈസുകളും വരുന്നത്.എല്ലാ പ്രായത്തിലുള്ള ആളുകളെയും ആകർഷിക്കുന്ന രീതിയിലുള്ള ഡിസൈനും സവിശേഷതകളും ഈ പുതിയ സ്മാർട്ട് വാച്ചുകളിൽ ഫയർബോൾട്ട് നൽകിയിട്ടുണ്ട്.
ഫയർബോൾട്ട് സാറ്റേൺ, ഫയർബോൾട്ട് ടോക്ക്, ഫയർബോൾട്ട് നിഞ്ച-ഫിറ്റ് എന്നീ വാച്ചുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഇവയ്ക്ക് 3999 രൂപ, 2199 രൂപ, 1299 രൂപ എന്നിങ്ങനെയാണ് വില വരുന്നത്.ക്രോമ, റിലയൻസ്, വിജയ് സെയിൽസ് തുടങ്ങിയ എല്ലാ പ്രമുഖ റീട്ടെയിലർ സൈറ്റുകൾ വഴിയും 750ൽ അധികം നഗരങ്ങളിലുള്ള ഔട്ട്‌ലെറ്റുകൾ വഴിയും വിൽപ്പന നടത്തും.
ഫയർബോൾട്ട് സാറ്റേൺ: ഡിസ്പ്ലെയും കോളിങ് ഫീച്ചറും
ഫയർബോൾട്ട് സാറ്റേൺ സ്മാർട്ട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുണ്ട്. ഈ വാച്ചിന് 1.78 ഇഞ്ച് AMOLED ഡിസ്പ്ലെയാണുള്ളത്.ചതുരാകൃതിയിലുള്ള ഡയലും 368x448 പിക്‌സൽ റെസല്യൂഷനുമുള്ള ഡിസ്പ്ലെയാണ് ഇത്. കോളിങ്ങിനായി ബിൽറ്റ്-ഇൻ സ്പീക്കറും മൈക്രോഫോണും വാച്ചിൽ കമ്പനി നൽകിയിട്ടുണ്ട്.വലിയ സ്‌ക്രീൻ ആയതിനാൽ ഡയൽ ചെയ്യാൻ എളുപ്പാണ്. ക്വിക്ക് ആക്‌സസ് ഡയൽ പാഡ്, കോൾ ഹിസ്റ്ററി, കോൺടാക്‌റ്റ്സ് സിങ്ക് എന്നീ ഫീച്ചറുകളും ഈ വാച്ചിൽ കമ്പനി നൽകിയിട്ടുണ്ട്.
ഫയർബോൾട്ട് സാറ്റേൺ: ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകൾ
ഫയർബോൾട്ട്സാറ്റേൺ സ്മാർട്ട് വാച്ചിൽ കാൽക്കുലേറ്റർ, 110ൽ അധികം സ്‌പോർട്‌സ് മോഡുകൾ, അപ്‌ഡേറ്റ് ചെയ്‌ത ഹെൽത്ത് സ്യൂട്ട്, ഗെയിമുകൾ എന്നിവയടക്കമുള്ള സവിശേഷതകളും കമ്പനി ഉൾപ്പെടത്തിയിട്ടുണ്ട്. IP67 വാട്ടർ റസിറ്റൻസുള്ള ഡിവൈസാണിത്.വിയർപ്പും വെള്ളവും തെറിച്ചാൽ വാച്ചിന് കേടുപാടുകൾ സംഭവിക്കില്ല.വാച്ച് നിലവിൽ എല്ലാ ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ലഭിക്കും.കറുപ്പ്, നീല, പിങ്ക്, ഗ്രേ, സിൽവർ, ഗോൾഡ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ വാച്ച് ലഭ്യമാകും.
ഫയർബോൾട്ട് ടോക്ക് 3: ഡിസ്പ്ലെ
ഫയർബോൾട്ട്ടോക്ക് 3 ഒരു ബഡ്ജറ്റ്-ഫ്രണ്ട്‌ലി സ്മാർട്ട് വാച്ചാണ് എങ്കിൽ പോലും ഈ വാച്ച് ബ്ലൂട്ടൂത്ത് കോളിങ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്നു.ഫോൺ പോക്കറ്റിൽ ഉണ്ടെങ്കിലും വാച്ചിലൂടെ കോളുകൾ വിളിക്കാനും എടുക്കാനും സാധിക്കും. 240x240 പിക്സൽ റെസല്യൂഷനുള്ള 1.28 ഇഞ്ച് എച്ച്ഡി ഫുൾ ടച്ച് ഡിസ്പ്ലേയാണ് വാച്ചിൽ നൽകിയിട്ടുള്ളത്.സ്‌മാർട്ട് വാച്ചിന് വൃത്താകൃതിയിലുള്ള ഡയലുമുണ്ട്. മികച്ച ഡിവൈസിൽ വരുന്ന വാച്ചിൽ മെറ്റൽ ടെക്സ്റ്ററും ഉണ്ട്.