/kalakaumudi/media/post_banners/c28c2036594cd9d78e0ef8cd9c5faaad455611d5d3f3d8d8d7a8fa0db63fef65.jpg)
ലണ്ടന്‍: ലോകമെങ്ങും സൈബര്‍ സുരക്ഷയെ വെല്ലുവിളിച്ച വാനക്രൈ ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി സൈബര്‍ സുരക്ഷ സ്ഥാപനമായ ഫ്‌ലാഷ്‌പോയിന്റ്. വാനക്രൈ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാകാമെന്നാണ് ഇവരുടെ പഠനം. 28 ഭാഷകളിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഇംഗ്ലിഷ്, ചൈനീസ് ഭാഷകളിലൊഴികെ ബാക്കിയെല്ലാം കംപ്യൂട്ടര്‍ ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് ഭാഷയിലുള്ള സന്ദേശത്തില്‍ മാത്രമാണ് വ്യാകരണനിയമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുള്ളത്. ഇംഗ്ലിഷ് സന്ദേശത്തില്‍ കാര്യമായ വ്യാകരണപിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.അതിനാല്‍ ചൈനീസ് ഭാഷ നന്നായി ഉപയോഗിക്കുന്ന ആരെങ്കിലുമാകാമെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. ഭാഷയുടെ പ്രത്യേകതകൊണ്ടു മാത്രം ചൈനയില്‍നിന്നുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു സ്ഥിരീകരിക്കാനാവില്ലെന്നും മറുഭാഗം പറയുന്നു.