/kalakaumudi/media/post_banners/0cc400c7dae780e3191e84757e79e98e7f7b041a6af12f78691fd5b90e19053e.jpg)
സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫറുകളുമായി ഫ്ളിപ്കാർട്ട് ഇലക്ട്രോണിക് വിൽപ്പന മേള . ലെനോവോ, സാംസങ്, എസുസ്, സോണി, യുറേക്ക, ആപ്പിൾ, ലൈഫ്, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളുടെ ഹാൻഡ്സെറ്റുകൾ ഓഫറിൽ ഉൾപ്പെടും.
ഏറ്റവും മികച്ച ഓഫറിൽ നൽകുന്നത് ഐഫോൺ 6, സോണി എക്സ്പീരിയ എക്സ് ഹാൻഡ്സെറ്റുകളാണ്. ആപ്പിൾ ഐഫോൺ 6 ( സ്പേസ് ഗ്രേ, 16 ജിബി) നിലവിലെ വിലയിൽ നിന്ന് 10,500 രൂപ കുറച്ച് 26,490 രൂപയ്ക്കാണ് നൽകുന്നത്. ഇതിനു പുറമെ 13,500 രൂപ വരെ എക്സേഞ്ച് ഓഫറും ലഭ്യമാണ്.
പഴയ ഡിസൈനില്‍ നിന്നും ചില മാറ്റങ്ങളൊക്കെ വരുത്തി സുന്ദരമായ പുതിയ രൂപത്തില്‍ അവതരിപ്പിച്ച സോണിയുടെ എക്‌സ്പീരിയ സീരീസിലെ എക്സ് മോഡൽ ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ടിൽ വൻ ഓഫറാണ് നൽകുന്നത്. 38,900 രൂപ വിലയുള്ള ഹാൻഡ്സെറ്റ് 14,500 രൂപ ഡിസ്കൗണ്ട് നൽകി 24,490 രൂപയ്ക്കാണ് വിൽക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങുമ്പോൾ എക്സിന്റെ വില 48,900 രൂപയായിരുന്നു. പിന്നീട് 10,000 രൂപ കുറച്ചിരുന്നു. ഇപ്പോൾ വൻ ഓഫറാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. എക്സ്പീരിയ എക്സ് ഡ്യുവൽ ഹാൻഡ്സെറ്റ് സ്റ്റോക്ക് തീരും വരെ ഈ വിലയ്ക്ക് വിൽക്കാനാണ് ഫ്ലിപ്കാർട്ട് പദ്ധതി.
ആൻഡ്രോയ്ഡ് 6.0 മാഷ്മലോയിൽ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയ X സിംഗിള്‍ സിം, ഡ്യുവല്‍ സിം മോഡുകളില്‍ വാങ്ങിക്കാം. എക്സ്പീരിയ എക്സിൽ 5 ഇഞ്ച് ഫുൾഎച്ച്ഡി (1080x1920 pixels) ഡിസ്പ്ലെയാണുള്ളത്. കൂടാതെ എക്സ്റിയാലിറ്റി , 23 മെഗാപിക്സൽ പിൻക്യാമറ, 13 മെഗാപിക്സൽ മുൻക്യാമറ, 3 GB RAM എന്നീ സവിശേഷതകളും ഉണ്ട്. 64 GB മെമ്മറി ഇതിൽ തന്നെയുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡി വഴി വാങ്ങുന്നവര്‍ക്ക് 5 ശതമാനം ഇളവ് ലഭിക്കും.