/kalakaumudi/media/post_banners/8139e2f82172973a0b0fa9c4aed5362484a02de36703ac09f88974e69efe28fc.jpg)
എയർടെല്ലിൽ നിന്നു വമ്പൻ ഓഫർ. ജിയോ നൽകുന്ന സൗജന്യ ഇന്റർനെറ്റ് ഓഫറിനു വൻ വെല്ലുവിളിയായി ഒരു വർഷം സൗജന്യ 4ജി ഇന്റർനെറ്റ് നൽകുന്ന പദ്ധതി എയർടെൽ പ്രഖ്യാപിച്ചു. ഓരോ മാസവും 3ജിബി 4ജി ഡാറ്റയാകും വരുന്ന 12 മാസത്തേക്ക് ഈ ഓഫറിൽ ലഭിക്കുക.
പുതുതായി എയർടെൽ 4ജി കണക്ഷൻ എടുക്കുന്നവർക്കാണ് സൗജന്യ ഇന്റർനെറ്റ് ലഭിക്കുക. ഇന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള സമയത്തിനുള്ളിൽ എയർടെല്ലിലേക്കു മാറണം. നിലവിലുള്ള എയർടെൽ വരിക്കാർ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്താലും ഈ ഓഫർ കിട്ടും.
ഓരോ 345 രൂപയുടെ റീചാർജ് ചെയ്യുമ്പോളും 3ജിബി ഡാറ്റ സൗജന്യമായി നൽകുന്ന മറ്റൊരു പ്ലാനും എയർടെൽ പ്രഖ്യാപിച്ചു. 345 രൂപയ്ക്കു റീചാർജ് ചെയ്താൽ ഇന്ത്യയിലെവിടെയും ഒരു മാസത്തേക്കു സൗജന്യ കോളുകളും 1 ജിബി + 3ജിബി ഫ്രീ ഇന്റർനെറ്റ് എന്നിവയടക്കം 4ജിബി ഡാറ്റയും കിട്ടും.