/kalakaumudi/media/post_banners/fb73b9ab2a519fc7405069b067dd03e06e4b64f522dee817b93723a132aa4821.jpg)
വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ട്വിറ്ററിലെ ബ്ലൂ ടിക്ക് ലഭിച്ചത് ജീസസ് ക്രൈസ്റ്റ് മുതൽ ജോർജ് വാഷിംഗ്ഡൺ വരെയുള്ളവർക്ക്.ഇതിനെ തുടർന്നാണ് ഒട്ടനവധി അക്കൗണ്ടുകൾ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടത്.പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ബ്ലൂ ടിക്കോടെ സൃഷ്ടിക്കപ്പെടാനും ഈ നീക്കം കാരണമായി.
ബ്ലൂ ടിക്ക് ചിഹ്നത്തിനായി ഒരു മാസത്തിൽ 719 രൂപയാണ് ഇന്ത്യയിൽ നൽകേണ്ടത്.എന്ത് കൊണ്ടാണ് എന്നെ വ്യാജനായി കാണുന്നത് എന്ന ചോദ്യത്തോടെ ബ്ലൂ ടിക്കുള്ള ജീസസ് ക്രൈസ്റ്റിനെ കുറിച്ചുള്ള സിഎൻഎൻ വാർത്ത സഹിതം വ്യാജ അക്കൗണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീസസേ എന്നെ ഫോളോവറായി സ്വീകരിക്കണേയെന്ന് അപേക്ഷയുമായി ചിലർ രംഗത്തെത്തുകയും ചെയ്തു.
ചില പ്രമുഖ കമ്പനികളുടെ പേരിൽ സൃഷ്ടിക്കപ്പെട്ട വ്യാജ അക്കൗണ്ടുകൾ അവർക്ക് വലിയ പണിയാണ് നൽകിയത്. നിന്റേഡോ ഐഎൻസിയുടെ വ്യാജ അക്കൗണ്ട് മധ്യവിരൽ ഉയർത്തിപ്പിച്ച സൂപ്പർ മാരിയോയുടെ ചിത്രം പോസ്റ്റ് ചെയ്തു. ഫാർമ ഭീമനായ എലി ലില്ലിയുടെ അക്കൗണ്ട് ട്വീറ്റ് ചെയ്തത് ഇൻസുലിൻ ഇനി മുതൽ സൗജന്യമെന്നായിരുന്നു. ഇതോടെ കമ്പനി മാപ്പു പറഞ്ഞിരിക്കുകയാണ്.