/kalakaumudi/media/post_banners/bd3d2c4ef1facfb3863d1805630bfde956423f7be09ed3af95f2b8f3a92bbbd9.jpg)
മാറ്റങ്ങളുമായി ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് പരിഷ്‌കരിച്ച രൂപവുമായി ഗൂഗിള്‍.ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജി-മെയിലിന് ഗൂഗിള്‍ കൊണ്ടുവരുന്നത് നിരവധി പുതിയ മാറ്റങ്ങളാണ്.
ജി-മെയിലിലെ ഏറ്റവും പുതിയ അപ്ഡേഷന്‍ പ്രകാരം ഇനി മുതല്‍ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് എന്നിവയുടെ ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാകും.അപ്ഡേറ്റ് ചെയ്ത പുതിയ ജി-മെയിലില്‍ ഗൂഗിള്‍ ആപ്പുകളിലേക്ക് ഒരുമിച്ച് ആക്സസ് നല്‍കിയിരിക്കുകയാണ്.
ജി-മെയിലിന്റെ പഴയ രൂപത്തിലേക്ക് എത്താനുള്ള ഉപയോക്താവിന്റെ നിലവിലുള്ള ഓപ്ഷനും വൈകാതെ തന്നെ ഗൂഗിള്‍ തിരിച്ചെടുക്കും. ജി-മെയില്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ്, സ്‌പേസ് എന്നിവ പോലുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഒരിടത്ത് എത്തിച്ചുകൊണ്ടാണ് ജി-മെയിലിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ വ്യത്യസ്ത ആപ്പുകളിലേക്കും പെട്ടന്ന് ആക്‌സസ് നല്‍കാനാണ് പുതിയ യുഐ ലക്ഷ്യമിടുന്നത്. എങ്കില്‍ പോലും പഴയ ഡിസൈനിലേക്ക് മടങ്ങാനുള്ള ഓപ്ഷന്‍ തുടര്‍ന്നും നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് ജി-മെയിലിന്റെ പഴയ ഡിസൈനിലേക്ക് മടങ്ങാനുള്ള ഓപ്ഷന്‍ ഇല്ലാതാകും.
പുതിയ യുഐ ഉപയോഗിച്ച് ഉപയോക്താവിന് ജി-മെയില്‍ തീമും മാറ്റാം. ഉപയോക്താക്കള്‍ക്ക് ഡിഫോള്‍ട്ട് ആപ്പുകള്‍ നീക്കം ചെയ്യാനും പെട്ടെന്നുള്ള ആക്‌സസിനായി പ്രധാനപ്പെട്ട ആപ്പുകള്‍ ചേര്‍ക്കാനും കഴിയും. ഈ വര്‍ഷം ജനുവരി മുതലാണ് ഗൂഗിള്‍ ജി-മെയിലില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്.