ഗ്യാലക്സി എസ്22 പുതിയ സീരീസ് എത്തി

ഫോണിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു പോലും കാണാനാകാത്ത രീതിയില്‍ നിങ്ങളുടെ പാസ്വേഡുകള്‍, ബയോമെട്രിക്സ്, ബ്ലോക്ചെയിന്‍ കീകള്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ സാധിക്കുന്ന നോക്സ് വോള്‍ട്ട് അടക്കം ഉള്‍ക്കൊള്ളിച്ച് സാംസങിന്റെ ഏറ്റവും സുപ്രധാന സ്മാര്‍ട് ശ്രേണി പുറത്തിറങ്ങിയിരിക്കുന്നു. സാംസങ്ങിന്റെ എക്കാലത്തേയും മികച്ച ഫോണ്‍ എന്ന വിശേഷണത്തോടെയാണ് ഗ്യാലക്സി എസ്22 സീരീസ് വിപണിയില്‍ എത്തിയിരിക്കുന്നത്.

author-image
swathi
New Update
ഗ്യാലക്സി എസ്22 പുതിയ സീരീസ് എത്തി

ഫോണിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു പോലും കാണാനാകാത്ത രീതിയില്‍ നിങ്ങളുടെ പാസ്വേഡുകള്‍, ബയോമെട്രിക്സ്, ബ്ലോക്ചെയിന്‍ കീകള്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ സാധിക്കുന്ന നോക്സ് വോള്‍ട്ട് അടക്കം ഉള്‍ക്കൊള്ളിച്ച് സാംസങിന്റെ ഏറ്റവും സുപ്രധാന സ്മാര്‍ട് ശ്രേണി പുറത്തിറങ്ങിയിരിക്കുന്നു. സാംസങ്ങിന്റെ എക്കാലത്തേയും മികച്ച ഫോണ്‍ എന്ന വിശേഷണത്തോടെയാണ് ഗ്യാലക്സി എസ്22 സീരീസ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ഗ്യാലക്സി എസ്22 അള്‍ട്രാ, ഗ്യാലക്സി എസ്22, എസ്22പ്ലസ് എന്നീ മോഡലുകളാണ് എത്തിയിരിക്കുന്നത്. എല്ലാ മോഡലുകളുടെയും ഫൊട്ടോഗ്രഫി വിഭാഗത്തിലും മാറ്റങ്ങള്‍ ഉണ്ട് - ഡൈനാമിക് ക്യാമറകള്‍, എക്സ്പേര്‍ട്ട് റോ,അഡാപ്റ്റീവ് പിക്സല്‍ സാങ്കേതികവിദ്യ തുടങ്ങിയവ അടക്കമാണ് അവ എത്തുന്നത്.

 

സാംസങ്ങിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട് ഫോണാണ് ഗ്യാലക്സി എസ്22 അള്‍ട്രാ. സാംസങ് ഫോണുകളെ പ്രിയങ്കരമാക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച മോഡലായിരുന്നു ഗ്യാലക്സി നോട്ട് സീരീസ്. ഇത് കമ്പനി നിര്‍ത്തിയിരുന്നു. നോട്ട് സീരീസിലേതു പോലെ എസ്-പെന്‍ സ്‌റ്റൈലസിന് ഇരിപ്പിടവും ഇതിന്ഒരുക്കിയിട്ടുണ്ട്. ഫോണിന് 6.8-ഇഞ്ച് വലുപ്പമുള്ള അതീവ മികവുറ്റ ഡൈനമിക് അമോലെഡ് ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന് 120ഹെട്സ് റിഫ്രഷ് റെയ്റ്റുമുണ്ട്.

കുറഞ്ഞ റിഫ്രഷ് റെയ്റ്റ് 1 ഹെട്സ് ആയി കുറയ്ക്കാനും ആകുമെന്നത് ബാറ്ററി ലൈഫിനും വളരെ പ്രയോജനപ്പെടും. സ്‌ക്രീന്‍ ബ്രൈറ്റ്നസ് 1750 നിറ്റ്‌സ് ബ്രൈറ്റ്നസ് വരെ ഉയരാന്‍ കെല്‍പ്പുള്ള ഡിസ്പ്ലേയാണിത്. ആപ്പിള്‍ പോലും ആശ്രയിക്കുന്ന, ഏറ്റവും വലിയ ഡിസ്പ്ലേ നിര്‍മാണ കമ്പനികളിലൊന്നാണ് സാംസങ്. തങ്ങളുടെ എസ് 22 അള്‍ട്രാ മോഡലിന് ഏറ്റവും മികവാര്‍ന്ന സ്‌ക്രീന്‍ തന്നെയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

229 ഗ്രാം ആണ് ഭാരം. സുരക്ഷ ഉറപ്പാക്കാനായി മുന്നിലും പിന്നിലും ഗൊറിലാ ഗ്ലാസ് വിക്ടസ് പ്ലസ് ഉപയോഗിച്ചിരിക്കുന്നു. പിന്നിലാകട്ടെ നാലു ക്യാമറാ ലെന്‍സുകള്‍ പരസ്പര ബന്ധമില്ലാതെ തള്ളി നില്‍ക്കുന്നു. സാംസങ്ങിന്റെ ആര്‍മര്‍ അലൂമിനം അലോയ് ഉപയോഗിച്ചാണ് ഷാസി നിര്‍മിച്ചെടുത്തിരിക്കുന്നത്.

 

പതിവുപോലെ ചില വിപണികള്‍ക്കായി ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ എക്സിനോസ് ചിപ്പുകള്‍ക്ക് മറ്റൊരു സവിശേഷതയുണ്ട്- അവ പ്രശസ്ത കംപ്യൂട്ടര്‍ പ്രോസസര്‍ നിര്‍മാണ കമ്പനിയായ എഎംഡിയുമായി സഹകരിച്ച് നിര്‍മിച്ചവയാണ്. ഇതിന് പ്രത്യേക ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് ഉണ്ട്. ഗെയിമിങ്ങിലും മറ്റ് ഗ്രാഫിക്സ് വേണ്ട സന്ദര്‍ഭങ്ങളിലും മികച്ച പ്രകടനം ഇത് നല്‍കും. അള്‍ട്രാ മോഡലിന് 5000 എംഎഎച് ബാറ്ററി, 45w ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈ-ഫൈ 6ഇ, 5ജി, അള്‍ട്രാസോണിക് ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

അശേഷം ലാഗ് ഇല്ലാതെ എസ് പെന്‍ ഉപയോഗിക്കാമെന്നത് പ്രീമിയം ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലരെയും ആകര്‍ഷിക്കുന്ന ഫീച്ചറായിരിക്കും. എല്ലാ എസ് പെന്‍ ആപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി സ്‌ക്രീന്‍ ഓഫ് മെമ്മൊ ഫീച്ചറും ഉണ്ട്. ഫോണിന്റെ സ്‌ക്രീനിലെ എഴുത്ത് മുന്‍പൊരിക്കലും സാധ്യമല്ലാത്തത്ര സുഖകരമാക്കാനും സാംസങ്ങിനു സാധിച്ചിരിക്കുന്നു. ഇതിനായി പ്രെഡിക്ടീവ് എഐ സിസ്റ്റമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി സ്‌റ്റൈലസിന്റെ റെസ്പോണ്‍സ്‌ടൈം 9 മില്ലി സെക്കന്‍ഡില്‍ നിന്ന് 2.8 മില്ലി സെക്കന്‍ഡ് ആക്കി കുറയ്ക്കാന്‍ കമ്പനിക്കു സാധിച്ചിരിക്കുന്നു.

സ്‌കെച്ച് ചെയ്യാനും നോട്ട് കുറിക്കാനും മറ്റൊരു ഫോണിനും സാധിക്കാത്തത്ര മികവാണ് ഈ മോഡലിനു നല്‍കിയിട്ടുള്ളത്.പെട്ടെന്നു കണ്ട ഒരു ഫോണ്‍ നമ്പര്‍ കുറിച്ചെടുക്കാനോ, തോന്നിയ ആശയം രേഖപ്പെടുത്താനോ ആപ് തുറക്കാനൊന്നും പോകേണ്ട എന്നതാണ് ഇതിനെ കൂടുതല്‍് ആകര്‍ഷകമാക്കുന്നത്. ഇക്കാലത്ത് ഒരു സ്മാര്‍ട് ഫോണില്‍ നിന്നു പ്രതീക്ഷിക്കാവുന്ന കരുത്തും സൗന്ദര്യവും പ്രകടനത്തികവും എസ്22 അള്‍ട്രായ്ക്ക് ഉണ്ട്. സാംസങ്ങിന്റെ ഏറ്റവും വിലകൂടിയ സെഡ് ഫോള്‍ഡ് 3 കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഹാന്‍ഡ്സെറ്റ് എസ്22 അള്‍ട്രാ ആയിരിക്കുമെന്ന് വിലയിരുത്തലുണ്ട്.

ഇക്കാലത്ത് ഒരു ഹൈ-എന്‍ഡ് ഫോണില്‍ നിന്നു പ്രതീക്ഷിക്കാവുന്ന എല്ലാ ഫീച്ചറും ഉള്‍ക്കൊള്ളിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. റാം 8ജിബി അല്ലെങ്കില്‍ 12 ജിബി വരെ നല്‍കിയിരിക്കുന്നു. സ്റ്റോറേജ് ശേഷി 1ടിബി വരെയും ലഭിക്കും. ഐപി68 പൊടി, ജല പ്രതിരോധ ശേഷിയും ഉണ്ട്. ഹെഡ്ഫോണ്‍ ജാക്കും മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടും ഇല്ല. അള്‍ട്രാസോണിക് ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത.

galaxy s22