ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ് ഫാദര്‍; ജെഫ്രി ഹിന്റണ്‍ ഗൂഗിൾ വിട്ടു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന ഗൂഗിളിന്റെ മുതിര്‍ന്ന ജീവനക്കാരന്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്നും രാജിവെച്ചു

author-image
Lekshmi
New Update
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ് ഫാദര്‍; ജെഫ്രി ഹിന്റണ്‍ ഗൂഗിൾ വിട്ടു

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന ഗൂഗിളിന്റെ മുതിര്‍ന്ന ജീവനക്കാരന്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്നും രാജിവെച്ചു.എഐയുടെ അപകട സാധ്യതകളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാൻ വേണ്ടി ജോലി ഉപേക്ഷിക്കുന്നുവെന്ന് ഹിന്റൺ അറിയിച്ചു.ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്.

ഇന്നത്തെ ന്യൂയോർക്ക് ടൈംസിൽ കേഡ് മെറ്റ്സ് പറയുന്നത് ഗൂഗിളിനെ വിമർശിക്കുന്നതിന് വേണ്ടിയാണ് ഞാൻ രാജിവെച്ചതെന്നാണ്.എഐയുടെ അപകട സാധ്യതകളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാൻ വേണ്ടിയാണ് ഗൂഗിളിൽ വിട്ടത്.ഗൂഗിളിനെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നത് പരിഗണിച്ചിട്ടില്ല.

ഗൂഗിൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചത്,ഹിന്റൺ ട്വീറ്റ് ചെയ്തു.എഐ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി കമ്പനിയില്‍ നിന്ന് ഹിൻ്റൺ രാജിവച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ai geoffrey hinton godfather