/kalakaumudi/media/post_banners/1f00118733ccda74213e3fafbc2a69d0e786e7b9e9dada049422cc8567aa4f68.jpg)
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വൈകിട്ട് 4.56നാണ് ജിസാറ്റ് 6 എ ഉപഗ്രഹവും വഹിച്ച് ജി.എസ്.എൽ.വി മാര്‍ക്ക് 2 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നത്. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാൻഡ് ഉപഗ്രഹമായ ജിസാറ്റ് 6 എയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.വിക്ഷേപിച്ച് 17 മിനിട്ടിനുള്ളിൽ 35,975 കിലോമീറ്റർ അകലെയുള്ള താൽകാലിക ഭ്രമണപഥത്തിൽ ജി.എസ്‍.എല്‍.വി മാര്‍ക് 2 ഉപഗ്രഹത്തെ എത്തിച്ചു. തുടർന്ന് ഉപഗ്രഹത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഭൂമിയിലെ കൺട്രോൾ റൂം ദിശ മാറ്റാൻ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റുകൾ ജ്വലിപ്പിച്ച് ഉപഗ്രഹത്തെ 36,000 കിലോമീറ്റർ അകലെയുള്ള അന്തിമ ഭ്രമണപഥത്തിൽ എത്തിക്കും.ആറു മീറ്റര്‍ വിസ്തീര്‍ണമുള്ള കുട പോലെ നിവര്‍ത്താവുന്ന ആന്‍റിന ഉപഗ്രഹത്തിന്‍റെ പ്രത്യേകതയാണ്. ഗ്രൗണ്ട് ടെര്‍മിനലില്‍ നിന്നും ഉപഗ്രഹവുമായി ബന്ധം പുലര്‍ത്തുന്നതിനായി തയ്യാറാക്കിയതാണ് ആന്‍റിന. ജിസാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത് വിക്ഷേപണമാണിത്. തദ്ദേശീയമായി വികസിപ്പിച്ച സിഇ–7.5 ക്രയോജനിക് എന്‍ജിനാണ് ജിഎസ്‍എല്‍വി മാര്‍ക് ടുവില്‍ ഉപയോഗിക്കുന്നത്. 2140 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്‍റെ നിര്‍മ്മാണ ചിലവ് 270 കോടി രൂപയും ദൗത്യകാലാവധി പത്തുവര്‍ഷവുമാണ്.