ജിമെയിൽ ബിസിനസ് സേവനങ്ങൾ വീണ്ടും തകരാറിൽ

ജിമെയിൽ ബിസിനസ് സേവനങ്ങൾ വീണ്ടും തകരാറിൽ.സാധാരണ ഉപയോക്താക്കൾക്ക് പ്രശ്നമില്ലെങ്കിലും പണം നൽകി പ്രത്യേക സേവനങ്ങൾ വാങ്ങി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്.

author-image
Lekshmi
New Update
ജിമെയിൽ ബിസിനസ് സേവനങ്ങൾ വീണ്ടും തകരാറിൽ

ന്യൂഡൽഹി: ജിമെയിൽ ബിസിനസ് സേവനങ്ങൾ വീണ്ടും തകരാറിൽ.സാധാരണ ഉപയോക്താക്കൾക്ക് പ്രശ്നമില്ലെങ്കിലും പണം നൽകി പ്രത്യേക സേവനങ്ങൾ വാങ്ങി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്.മെയിലുകൾ അയച്ചതായി കാണിക്കുമെങ്കിലും അത് അയച്ച ആളുകൾക്ക് കിട്ടുന്നില്ല.

അതേസമയം ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പ്രശ്നം ഇനിയും പൂ‍‌‌‌ർണമായി പരിഹരിച്ചിട്ടില്ല.തകരാറിന്റെ കാരണത്തെപറ്റി ജി മെയിൽ പ്രതികരിച്ചിട്ടില്ല.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജിമെയിൽ സേവനങ്ങൾ ലോകവ്യാപകമായി ഒരു മണിക്കൂറിലധികം തടസപ്പെട്ടിരുന്നു.

gmail business services