വുഡ് ഫിനിഷ് ഹോം അപ്ലയന്‍സസുമായി ഗോദ്‌റെജ്

വുഡ് ഫിനിഷ് ഹോം അപ്ലയന്‍സസുകളുടെ പുതിയ ശ്രേണിയായ ഇയോണ്‍ വോഗ് അവതരിപ്പിച്ച് ഗോദ്‌റെജ്.

author-image
anu
New Update
വുഡ് ഫിനിഷ് ഹോം അപ്ലയന്‍സസുമായി ഗോദ്‌റെജ്

കൊച്ചി: വുഡ് ഫിനിഷ് ഹോം അപ്ലയന്‍സസുകളുടെ പുതിയ ശ്രേണിയായ ഇയോണ്‍ വോഗ് അവതരിപ്പിച്ച് ഗോദ്‌റെജ്. സൗന്ദര്യ സങ്കല്‍പവും സാങ്കേതികവിദ്യയും കോര്‍ത്തിണക്കി സമകാലിക വീടുകളുടെ രൂപകല്‍പനയ്ക്ക് അനുയോജ്യമായ ആധുനിക റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളും അടങ്ങിയതാണ് ഈ ശ്രേണി.

ഓക്ക്, വാള്‍നട്ട് വുഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഗോദ്‌റെജ് ഇയോണ്‍ വോഗ് ശ്രേണിയിലെ റഫ്രിജറേറ്ററുകള്‍. 272 ലിറ്റര്‍, 244 ലിറ്റര്‍ എന്നിങ്ങനെയാണ് ശേഷി. 27,000 രൂപ മുതല്‍ 32,000 രൂപ വരെയാണ് വില. നാനോ ഷീല്‍ഡ് ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതികവിദ്യയിലൂടെ 95 ശതമാനത്തിലേറെ സര്‍ഫസ് ഡിസ്ഇന്‍ഫെക്ഷനുമായാണ് ഈ റഫ്രിജറേറ്ററുകള്‍ എത്തുന്നത്.

സൈപ്രസ്, തേക്ക്, മഹാഗണി എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍ ലഭ്യമാണ്. 1.5 ടണ്‍ എ.സി.ക്ക് 35,000 രൂപ മുതല്‍ 38,000 രൂപ വരെയാണ് വില. ഇതിലെ 5 ഇന്‍ 1 കണ്‍വര്‍ട്ടബിള്‍ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ലാഭിക്കാനും സാധിക്കും. 4-വേ സ്വിങ്, 52 ഡിഗ്രിയിലും ഹെവി ഡ്യൂട്ടി കൂളിങ്ങും ഇതിലുണ്ട്. കുറഞ്ഞ് ഗ്ലോബല്‍ വാമിംഗ് റഫ്രജന്റായ ആര്‍32 ആണ് ഈ എസികളില്‍ ഉപയോഗിക്കുന്നത്.

technology godrej wood finish home appliances