പഴയ നോക്കിയ, മോട്ടോറോള ഫോണുകൾക്ക് പൊന്നുംവില, രണ്ടര ലക്ഷം രൂപ വരെ കിട്ടും!

സ്ഥലം മെനക്കെടുത്തി പഴയ മൊബൈൽ ഫോൺ മിക്ക വീടുകളിലും പെട്ടിയിലൊ, അലമാരയിലൊ ഇപ്പോഴുമുണ്ടാകും.

author-image
Web Desk
New Update
പഴയ നോക്കിയ, മോട്ടോറോള ഫോണുകൾക്ക് പൊന്നുംവില, രണ്ടര ലക്ഷം രൂപ വരെ കിട്ടും!

സ്ഥലം മെനക്കെടുത്തി പഴയ മൊബൈൽ ഫോൺ മിക്ക വീടുകളിലും പെട്ടിയിലൊ, അലമാരയിലൊ ഇപ്പോഴുമുണ്ടാകും. അത്യാവശ്യമായി എന്തെങ്കിലും തിരയുമ്പോൾ കയ്യിൽ തടയുമ്പോൾ അരിശപ്പെടുന്നവരുമുണ്ടാകും. എന്നാൽ‌ ഇത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത, നിങ്ങളുടെ പഴയ ഫോൺ വിറ്റാൽ അയ്യായിരം രൂപയൊ അതിലധികമൊ സ്വന്തമാക്കാം. മോട്ടോറോളയുടെ ഡൈന ടാക് മോഡലിന് രണ്ടര ലക്ഷം രൂപ വരെ ലഭിച്ചേക്കും. പഴയ ഫോണുകളുടെ മൂല്യം പൗരാണികവും പുരാവസ്തുവുമായി പരിഗണിക്കപ്പെട്ടു തുടങ്ങിയതോടെയാണ് വിലയിൽ വൻ വർധനവുണ്ടായിരിക്കുന്നതെന്നാണ് വെയിൽസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.

സ്മാർട് ഫോണുകൾ വിപണി സ്വന്തമാക്കിയതോടെ ഒരു കാലത്ത് മൊബൈൽ ഉപയോക്താക്കളുടെ ഇഷ്ട ഫോണുകളായിരുന്ന നോക്കിയ 3310, നോക്കിയ 1100, സോണി എറിക്സൺ ഡബ്ലിയു88ഐ തുടങ്ങി മോട്ടോറോളയുടെയും ആപ്പിളിന്റെയും വരെ ആദ്യകാല ഫോണുകൾ പുരാവസ്തുക്കളുടെ പട്ടികയിലായിരിക്കുകയാണ്. ഇബേ വഴി ഇത്തരം ഫോണുകൾ വില്‍ക്കാവുന്നതാണ്. ഫോണിന്റെ വ്യക്തമായ വിവരങ്ങളും ചിത്രങ്ങളും സഹിതം ഇബേയിൽ പോസ്റ്റ് ചെയ്യാം.

ആദ്യ മൊബൈൽ ഫോൺ വിപണയിലിറങ്ങിയിട്ട് വർഷം മുപ്പതു വർഷം പിന്നിടുമ്പോൾ പല തലമുറകളും പിന്നിട്ട് അത്യാധുനിക സംവിധാനങ്ങൾ
കാമുകിയോട് രാവന്തിയോളവും ഇരവ് പുലരും വരെയും കിന്നാരം പറഞ്ഞിരുന്ന അന്നത്തെ ഫോണുകളെ ഇപ്പോഴും സൂക്ഷിക്കുന്ന പലരും നമുക്കിടയിൽ തന്നെയുണ്ട്. കാമുകിയുടെ സാമീപ്യം പോലെ, ഇഷ്ടപ്പെട്ടവരുടെ സാമിപ്യം പോലെ നമുക്കൊപ്പമുണ്ടായിരുന്ന അന്നത്തെ ഫോണുകളെ പ്രണയിക്കുന്നവരും ഏറെ.

മുപ്പതു വർഷമായി വിപണിയിലിറങ്ങി ജനപ്രിയ മോഡലുകളായി മാറിയ ഫോണുകൾ സ്വകാര്യ ശേഖരമായി കൈവശം സൂക്ഷിക്കുന്നവരുണ്ട്. ഈബേ ഉൾപ്പടെയുള്ള ഓൺലൈൻ സൈറ്റുകളിലും മറ്റും പുരാവസ്തു ഫോണുകൾ വാങ്ങാനെത്തുന്നവരും ഏറെയാണെന്നാണ് പഠനം. എന്തായാലും അലമാരിയിലെ പഴയ ഫോൺ എറിഞ്ഞു കളയണ്ട എന്നു തന്നെയാണ് വിദഗ്ധാഭിപ്രായം.

good value for old nokia phones old phones