മെയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം: മുന്നറിയിപ്പുമായി ഗൂഗിള്‍

എല്ലാവരും ഇടയ്ക്കിടെ മെയില്‍ ചെക്ക് ചെയ്യാറുണ്ട്.സ്പാം മെയിലിനെ കൂടാതെ ഇന്‍ബോക്‌സില്‍ വന്ന് കിടക്കുന്ന മെയില്‍ തുറന്ന് നോക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

author-image
Web Desk
New Update
മെയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം: മുന്നറിയിപ്പുമായി ഗൂഗിള്‍

എല്ലാവരും ഇടയ്ക്കിടെ മെയില്‍ ചെക്ക് ചെയ്യാറുണ്ട്.സ്പാം മെയിലിനെ കൂടാതെ ഇന്‍ബോക്‌സില്‍ വന്ന് കിടക്കുന്ന മെയില്‍ തുറന്ന് നോക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

ജിമെയിലൂടെയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ നല്‍കുന്നത്. എങ്ങനെയൊക്കെയാണ് ജിമെയില്‍ വഴി തട്ടിപ്പ് നടക്കുന്നതെന്നും അതിനെതിരെ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഗൂഗിള്‍ വിശദാകരിക്കുന്നുണ്ട്.

ഗിഫ്റ്റ് കാര്‍ഡുകള്‍ എന്ന പേരിലാണ് മെയിലുകള്‍ വരുന്നത്. ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ചില സ്പാം മെയിലുകളില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കുന്നുണ്ട്.

അതോടൊപ്പം സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ച് മെയില്‍ വരും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.പണം ഓര്‍ഗനൈസേഷന് അയയ്ക്കുന്നതിന് പകരം നേരിട്ട് അയയ്ക്കാം എന്ന് പറഞ്ഞുള്ള മെയിലുകളാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന മെയിലുകള്‍ ശ്രദ്ധിച്ച് തുറന്ന് നോക്കണമെന്നാണ് ഗൂഗിള്‍ പറയുന്നത്. മുന്‍നിര സ്ഥാപനങ്ങളൊന്നും ആദ്യം പണം ചോദിക്കാറില്ല എന്നും ഗൂഗിള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

mail google