കാത്തിരിപ്പിനു വിരാമം; വന്‍മാറ്റവുമായി ജിമെയില്‍, എഐ ഫീച്ചറുകള്‍ ഉടന്‍ എത്തും

By Greeshma Rakesh.07 06 2023

imran-azhar


എഐ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ജിമെയിലില്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍. ജിമെയിലിന്റെ മൊബൈല്‍ ആപ്പിലാണ് പുതിയ ഫീച്ചറുകള്‍ ലഭ്യമാവുക. ജിമെയിലിലെ സെര്‍ച്ച് കൂടുതല്‍ കൃതൃതയുള്ളതാകാന്‍ ഈ ഫീച്ചറുകള്‍ സഹായിക്കും.മാത്രമല്ല ഇന്‍ബോക്‌സ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനും കഴിയും.

 

മൊബൈലില്‍ ജിമെയില്‍ ഉപയോഗിക്കുന്നവര്‍ ആപ്പില്‍ പഴയ മെസെജോ, അറ്റാച്ച്‌മെന്റുകളോ സെര്‍ച്ച് ചെയ്താല്‍ അധികം വൈകാതെ 'ടോപ് റിസല്‍ട്ട്‌സ്' എന്ന സെക്ഷന്‍ കാണാനാകും.മെഷീന്‍ ലേണിങ് മോഡലുകള്‍ ഉപയോഗിച്ചാണ് ടോപ് റിസള്‍ട്ട്‌സ് തയ്യാറാക്കുന്നത്. ഇതിനു പുറമേ
ഉപയോക്താക്കള്‍ എന്താണ് തിരയുന്നതെന്ന് മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകള്‍ കാണിക്കുകയും ചെയ്യും.

 

ഇമെയിലുകളും അറ്റാച്ച് ചെയ്ത ഫയലും വേഗത്തില്‍ കണ്ടുപിടിക്കാനും പുതിയ സംവിധാനം ഏറെസഹായകമാണ്. ഉപയോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ മൊബൈല്‍ ജീമെയില്‍ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു.

 

ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്ന് ഗൂഗിള്‍ വിശേഷിപ്പിക്കുന്ന ഫീച്ചറിനെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ പരിചയപ്പെടുത്തിയിരുന്നു. ഇമെയില്‍ ബോഡിയിലെ സെന്‍സിറ്റീവ് ഡാറ്റയും മറ്റും ഗൂഗിള്‍ സെര്‍വറുകള്‍ക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റുമെന്നും ഗൂഗിള്‍ പറയുന്നു. എന്‍ക്രിപ്ഷന്‍ കീകളില്‍ നിയന്ത്രണം നിലനിര്‍ത്താനും ആ കീകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ സഹായിക്കും.

 


ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ നിങ്ങളുടെ ഡാറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഡാറ്റ പരമാധികാരവും ഉപയോക്താവിന് പൂര്‍ണ്ണമായും നല്‍കാന്‍ ഇത് സഹായിക്കുന്നു.ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍ (ബീറ്റ) എന്നിവയ്ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്.

 

OTHER SECTIONS