റെക്കോർഡ് നേട്ടത്തിൽ സുന്ദര്‍ പിച്ചൈ ; പ്രതിഫലം ലഭിച്ചത് 1285.5 കോടി രൂപ

ഗൂഗിളിലെ ഇന്ത്യൻ സാന്നിധ്യം ... സുന്ദര്‍ പിച്ചൈ ..എന്നും രാജ്യത്തിന് അഭിമാനം . പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിയ സുന്ദര്‍ പിച്ചൈയ്ക്ക് സേവനങ്ങൾക്ക് പ്രതിഫലമായി 2016 ല്‍ ഗൂഗിൾ നൽകിയത് 200 ദശലക്ഷം ഡോളറാണ് (ഏകദേശം 1285.5 കോടി രൂപ) .

author-image
Greeshma.G.Nair
New Update
റെക്കോർഡ് നേട്ടത്തിൽ സുന്ദര്‍ പിച്ചൈ ; പ്രതിഫലം ലഭിച്ചത് 1285.5 കോടി രൂപ

ഗൂഗിളിലെ ഇന്ത്യൻ സാന്നിധ്യം ... സുന്ദര്‍ പിച്ചൈ ..എന്നും രാജ്യത്തിന് അഭിമാനം .
പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിയ സുന്ദര്‍ പിച്ചൈയ്ക്ക് സേവനങ്ങൾക്ക് പ്രതിഫലമായി 2016 ല്‍ ഗൂഗിൾ നൽകിയത് 200 ദശലക്ഷം ഡോളറാണ് (ഏകദേശം 1285.5 കോടി രൂപ) .

2015 ൽ ലഭിച്ച തുകയുടെ ഇരട്ടിയാണ് ഈ നാല്പത്തിനാലുകാരൻ കഴിഞ്ഞ വർഷം വാങ്ങിയതെന്ന് ചുരുക്കം .
ദീര്‍ഘകാലം ഗൂഗിളില്‍ സേവനമനുഷ്ഠിച്ച സുന്ദര്‍ പിച്ചൈ കമ്പനിയുടെ പുനര്‍ഘടനയില്‍ 2015 ഓഗസ്റ്റിലാണ് സിഇഒ ആയി നിയമിക്കപ്പെട്ടത്.

2016 ല്‍ 198.7 ദശലക്ഷം ഡോളര്‍ സ്റ്റോക്ക് അവാര്‍ഡായി പിച്ചൈ നേടി. 2015ല്‍ ഇദ്ദേഹത്തിനു തന്നെ ലഭിച്ച സ്റ്റോക്ക് അവാർഡ് തുകയായ 99.8 ദശലക്ഷം ഡോളറിന്റെ ഇരട്ടിയായിരുന്നു അത്! വിജയകരമായ നിരവധി ഉൽപ്പനങ്ങൾ അവതരിപ്പിച്ച പിച്ചൈയ്ക്ക് കമ്പനിയുടെ കോംപന്‍സേഷന്‍ കമ്മിറ്റി വൻ ശമ്പളവര്‍ധനവാണ് നൽകിയത്.

കോര്‍ അഡ്വര്‍ട്ടൈസിങ്, യുട്യൂബ് എന്നിവയില്‍ നിന്നും കൂടുതല്‍ വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ മെഷീന്‍ ലേണിങ്, ഹാര്‍ഡ്‌വെയര്‍ ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയവയിലും പിച്ചൈയ്ക്ക് കീഴിൽ ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2016ല്‍ സ്മാര്‍ട്ട്ഫോൺ, വെര്‍ച്വല്‍ റിയാലിറ്റി ഹാന്‍ഡ്‌സെറ്റ്, റൂട്ടര്‍, വോയ്‌സ് കണ്ട്രോള്‍ഡ് സ്മാര്‍ട്ട് സ്പീക്കര്‍ തുടങ്ങി ഉൽപ്പന്നങ്ങളും ഗൂഗിൾ അവതരിപ്പിച്ചിരുന്നു.

 

google