/kalakaumudi/media/post_banners/e769b855fd5a11d0d8068b8059a0a08f258c64226b9d82787f9653b20d67656e.jpg)
കൊച്ചി: ഗൂഗിൾ ഹോള്‍ ഓഫ് ഫെയിമില്‍ മലയാളിത്തിളക്കം . എല്ലാത്തിനുമുള്ള അവസാനവാക്ക് ഗൂഗിൾ ആണ് . എന്നാൽ ഗൂഗിളിനെ തോൽപിച്ച മിടുക്കന്മാർ മലയാളികൾക്കിടയിലുണ്ട്.ഗൂഗിളിന്റെ വിവിധ സങ്കേതങ്ങളിലെ തെറ്റുകളും പിഴവുകളും കണ്ടെത്തുന്നവർക്ക് ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം ലഭിക്കാറുണ്ട്. പ്രതിഫലവും നല്‍കും. ഇപ്പോളിതാ ഹോള്‍ ഓഫ് ഫെയിമില്‍ മലയാളിത്തിളക്കമാണ്. ഈ മിടുക്കന്മാരെല്ലാം 21 വയസില്‍ താഴെയുള്ളവരാണെന്നത് അതിലേറെ ശ്രദ്ധേയമാണ്. ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് കാസര്‍ഗോഡ് പിലിക്കോട് സ്വദേശി ശ്രീനാഥ് രഘുനാഥന്‍ ഹോള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ശ്രീനാഥ്. വെബ്‌സൈറ്റില്‍ മെല്‍ഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നാണ് ശ്രീനാഥ് കണ്ടെത്തിയത്. ഈ പിഴവ് ശ്രദ്ധയില്‍ പെടുത്തിയതിനാണ് ഇദ്ദേഹത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ എന്ന ബഗ് കണ്ടെത്തിയാണ് തിരുവനന്തപുരത്തെ പതിനാറുകാരനായ അഭിഷേക് പട്ടികയില്‍ ഇടംപിടിച്ചത്. അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് 16കാരനായ അഭിഷേക്. പയ്യന്നൂര്‍ വെള്ളോറ സ്വദേശിയായ വിജിത്തും ഹോള്‍ ഓഫ് ഫെയിമിലുണ്ട്. തമിഴ്‌നാട്ടില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിജിത്ത്, കേരളാ പൊലീസിന്റെ സൈബര്‍ഡോമിലെ അസിസ്റ്റന്റ് കമാന്ററായും പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ മാപ്പ്‌സിലെ സുരക്ഷാ പ്രശ്‌നമാണ് ഈ വിദ്യാര്‍ത്ഥി കണ്ടെത്തിയത്. ഗൂഗിള്‍ മാപ്പ്‌സിലൂടെ മറ്റുള്ളവരുടെ ലൊക്കേഷന്‍ ചോര്‍ത്താനാകുന്ന ഒരു ബഗാണ് ഇദ്ദേഹം കണ്ടെത്തിയത്. ഇവരെ കൂടാതെ നിരവധിയാളുകളും ഗൂഗിള്‍ ഹോള്‍ ഓഫ് ഫെയിമിലിടം പിടിച്ചിട്ടുണ്ട്.