ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലെത്തണം; നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗൂഗിള്‍

By priya.10 06 2023

imran-azhar

 

ഡല്‍ഹി: സ്ഥിരമായി ഓഫീസില്‍ വരാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗൂഗിള്‍. കമ്പനി അതിന്റെ ഹൈബ്രിഡ് വര്‍ക്ക് പോളിസി അപ്ഡേറ്റ് ചെയ്തു.

 

ഇപ്പോള്‍ ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം. ജീവനക്കാരുടെ ഹാജര്‍ പരിശോധിക്കുകയും ഓഫീസില്‍ എത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.

 

ജീവനക്കാര്‍ ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസുകളില്‍ വരണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഔദ്യോഗിക ഇമെയിലില്‍, ഗൂഗിളിന്റെ ചീഫ് പീപ്പിള്‍ ഓഫീസറായ ഫിയോണ സിക്കോണി പറയുന്നു.

 

ഓഫീസില്‍ എത്തുന്നതില്‍ സ്ഥിരത പുലര്‍ത്താത്ത ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പ് ആണിത്.ഓഫീസിന് സമീപമുള്ളവര്‍ക്കും ദൂരെയുള്ളവര്‍ക്കും ഒരു ഹൈബ്രിഡ് വര്‍ക്ക് ഷെഡ്യൂളിലേക്ക് മാറാം.

 

ഗൂഗിള്‍ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെയെത്തിക്കാന്‍
ശക്തമായ ശ്രമം നടത്തുന്നുണ്ടെന്ന് സമീപകാല നയ അപ്ഡേറ്റുകള്‍ സൂചിപ്പിക്കുന്നു.


നെഗറ്റീവ് ഫീഡ്ബാക്ക് കാരണം തുടക്കത്തില്‍ റിമോട്ട് വര്‍ക്ക് പ്ലാനുകളില്‍ ഇളവ് വരുത്തിയതിന് ശേഷമാണ് ഈ മാറ്റം. മുന്‍കാലങ്ങളില്‍, ഓഫീസിലേക്ക് മടങ്ങാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിള്‍ വിവിധ തന്ത്രങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്, സംഗീതകച്ചേരികള്‍, മാര്‍ച്ചിംഗ് ബാന്‍ഡുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മത്സരിക്കാനുള്ള ഗൂഗിളിന്റെ ശ്രമങ്ങളുമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ബന്ധിപ്പിക്കാം. മൈക്രോസോഫ്റ്റ്, ഓപ്പണ്‍എഐ പോലുള്ള കമ്പനികളില്‍ നിന്ന് ശക്തമായ മത്സരം ഗൂഗിള്‍ നേരിടുന്നു.

 

കമ്പനിയുടെ പദ്ധതികളും ആശയങ്ങളും സംരക്ഷിക്കുന്നതിനായി കമ്പനിക്കുള്ളില്‍ അനധികൃതമായി വിവരങ്ങള്‍ പങ്കിടുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള വിവിധ തന്ത്രങ്ങള്‍ ഗൂഗിള്‍ നടപ്പിലാക്കുന്നു.

 

 

 

OTHER SECTIONS