'9 ഭാഷകള്‍.. മാധ്യമങ്ങള്‍ക്ക് ഗുണകരം'; 'ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം' അവതരിപ്പിച്ച് ഗൂഗിള്‍

രാജ്യത്തെ മാധ്യമസ്ഥാപനങ്ങളെ പിന്തുണയ്ക്കാന്‍ 'ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം' അവതരിപ്പിച്ച് ഗൂഗിള്‍.ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി, മറാഠി എന്നീ ഭാഷകളിലാണ് സപ്പോര്‍ട്ട് ലഭിക്കുക.

author-image
Priya
New Update

ഇതിലൂടെ പരിശീലനം ,ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ഫണ്ടിങ്, കൂടുതല്‍ വായനക്കാരിലേക്ക് എത്തുന്നതിനായി ഡിജിറ്റല്‍ ജോലികള്‍ മെച്ചപ്പെടുത്താനുള്ള സഹായം എന്നിവയാണ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക.

പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളുടെ പ്രവര്‍ത്തനം ഗൂഗിള്‍ വിലയിരുത്തും.ഇതിനു ശേഷമാകും കൂടുതല്‍ നിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുക.

ഓരോ സ്ഥാപനങ്ങള്‍ക്കും അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകമായി നല്‍കും.മാധ്യമസ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 30 വരെ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ഗൂഗിളിന്റെ പ്രൊജക്ട് ടീമും പുറത്തുനിന്നുള്ള ഉപദേശകരും ചേര്‍ന്നാണ് പരിപാടിയിലേക്കുള്ള അപേക്ഷകള്‍ പരിശോധിക്കുക.ഒരു കൊല്ലമായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന 50 ജീവനക്കാരുള്ള കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം.

ഡിജിറ്റല്‍ മീഡിയ, പ്രക്ഷേപകര്‍, പരമ്പരാഗത വാര്‍ത്താ ഓര്‍ഗനൈസേഷനുകള്‍ എന്നിവരുള്‍പ്പെടുന്ന യോഗ്യരായ വാര്‍ത്താ സ്ഥാപനങ്ങള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്.

തിരഞ്ഞെടുത്ത പ്രസാധകര്‍ വെര്‍ച്വല്‍ വര്‍ക്ക്ഷോപ്പുകളുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും.ബിസിനസ് തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റ് ഒപ്റ്റിമൈസേഷന്‍, യൂട്യൂബ്, ഡാറ്റ അനലിറ്റിക്സ് എന്നിവയില്‍ ഗൂഗിള്‍ നയിക്കുന്ന സെഷനുകളിലും സ്ഥാപനങ്ങള്‍ പങ്കെടുക്കണം.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

google indian languages program