എളുപ്പത്തില്‍ പേമെന്റ് നടത്താന്‍ 'ഗൂഗിള്‍ ടെസ്' ആപ്പ്

എളുപ്പത്തില്‍ പേമെന്റ് നടത്താന്‍ 'ഗൂഗിള്‍ ടെസ്' ആപ്പ് വരുന്നു. ഗൂഗിള്‍ ടെസ് പേയ്‌മെന്റ് ആപ്പാണ് ഇത്. ഓഡിയോ ക്യൂആര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

author-image
ambily chandrasekharan
New Update
എളുപ്പത്തില്‍ പേമെന്റ് നടത്താന്‍ 'ഗൂഗിള്‍ ടെസ്' ആപ്പ്

എളുപ്പത്തില്‍ പേമെന്റ് നടത്താന്‍ 'ഗൂഗിള്‍ ടെസ്' ആപ്പ് വരുന്നു. ഗൂഗിള്‍ ടെസ് പേയ്‌മെന്റ് ആപ്പാണ് ഇത്. ഓഡിയോ ക്യൂആര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ സ്മാര്‍ട്ട്‌ഫോണിലെ കാഷ് മോഡ് ഓപ്ഷനുകള്‍ ഉപയോഗിച്ച് രണ്ടു ഫോണുകള്‍ തമ്മില്‍ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാം.മറ്റു പേയ്‌മെന്റ് ആപ്പുകളുമായും ബന്ധിപ്പിക്കാം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ഉപയോഗിക്കാം. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളില്‍ കസ്റ്റമൈസ് ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്ബര്‍ ആപ്പില്‍ നല്‍കണം.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) സംവിധാനത്തിലൂടെ 55 ബാങ്കുകളുമായി ചേര്‍ന്നാണ് ടെസ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഗൂഗിള്‍ ടെസ് ആപ്പിലൂടെ യൂട്ടിലിറ്റി ബില്ലും അടയ്ക്കാം.
വൈദ്യുതി ബില്ലുകള്‍, ഗ്യാസ് ബില്ലുകള്‍, ലാന്റ് ലൈന്‍ ബില്ലുകള്‍, പോസ്റ്റ് പെയ്ഡ് മൊബൈല്‍ ബില്ലുകള്‍ എന്നിവ അടയ്ക്കാന്‍ ആപ്പ് സഹായിക്കുന്നു. കൂടാതെ ഡിറ്റിഎച്ച് റീച്ചാര്‍ജ്ജ്, ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റുകളും അടയ്ക്കാന്‍ ആപ്പ് സഹായിക്കുന്നു. കൂടാതെ എ സി റ്റി, എയര്‍ടെല്‍, ഡിഷ് ടിവി, ഡോകോമോ, എം റ്റി എന്‍ എല്‍, ടാറ്റ പവര്‍ എന്നിവയും റീച്ചാര്‍ജ്ജ് ചെയ്യാം.

google new app