ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷം

By Sooraj Surendran .17 08 2020

imran-azhar

 

 

യുപിഐ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. അതേസമയം പ്ലേ സ്റ്റോർ വെബ്‌സൈറ്റിൽ നിന്നും ഗൂഗിള്‍ പേ ഇപ്പോഴും ലഭ്യമാണ്. എന്നാൽ പ്ലേ സ്റ്റാറിന്റെ മൊബൈൽ പതിപ്പിൽ നിന്നും ഗൂഗിള്‍ പേ അപ്രത്യക്ഷമാകാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.


സാങ്കേതിക തകരാറാകാമെന്നാണ് സൂചന. നേരത്തെ ഗൂഗിൾ പേ വഴി പണമിടപാട് നടത്താനാകുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത പരാതിയും ഉയർന്നിരിക്കുന്നത്.

 

പ്ലേ സ്റ്റോറിന്റെ മൊബൈൽ പതിപ്പിൽ നിലവിൽ ഗൂഗിൾ പേ ബിസിനസ് ആപ്ലിക്കേഷൻ മാത്രമാണ് കാണാനാകുന്നത്. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ട്.ആപ്പിൻ്റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

 

OTHER SECTIONS