അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കും സിങ്കപ്പൂരിലേക്കും പണം അയയ്ക്കാം, ഗൂഗിൾ പേ വഴി

By Sooraj Surendran.25 05 2021

imran-azhar

 

 

ന്യൂയോര്‍ക്ക്: ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കും സിങ്കപ്പൂരിലേക്കും പണം അയയ്ക്കാം.

 

ഗൂഗിൾ പേ വഴി രണ്ട് വ്യക്തികള്‍ക്ക് തമ്മില്‍ ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തേക്ക് പണമയക്കാനുള്ള സൗകര്യം ഇതുവരെ ഉണ്ടായിരുന്നില്ല.

 

അതേസമയം ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, ഇന്ത്യ, റഷ്യ, സിംഗപൂര്‍, ഉക്രെയ്ന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ ഗൂഗിൾ പേ സൗകര്യമുണ്ടെങ്കിലും, പൊതുഗതാഗത്തിന് മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താനാകൂ.

 

എന്നാൽ അന്തര്‍ദേശീയ പണമിടപാട് സേവനങ്ങളായ മണി ട്രാന്‍സ്ഫര്‍ ആപ്പായ വൈസ്, വെസ്റ്റേണ്‍ യൂണിയന്‍ കോ എന്നിവയുമായി ചേര്‍ന്നാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

 

OTHER SECTIONS