ആന്‍ഡ്രോയിഡ് 14 ഇന്‍സ്റ്റാള്‍ ചെയ്ത പിക്‌സല്‍ 8 ഒക്ടോബര്‍ 4ന് പുറത്തിങ്ങും

പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക.ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 14 ഇന്‍സ്റ്റാള്‍ചെയ്‌തെത്തുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണായിരിക്കും ഇത്.

author-image
Greeshma Rakesh
New Update
ആന്‍ഡ്രോയിഡ് 14 ഇന്‍സ്റ്റാള്‍ ചെയ്ത പിക്‌സല്‍ 8 ഒക്ടോബര്‍ 4ന് പുറത്തിങ്ങും

 

ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്‌ഫോണ്‍ ആയ പിക്‌സലിന്റെ ഏറ്റവും പുതിയ പതിപ്പായ പിക്‌സല്‍ 8 ഒക്ടോബര്‍ 4ന് പുറത്തിറങ്ങും. പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 14 ഇന്‍സ്റ്റാള്‍ചെയ്‌തെത്തുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണായിരിക്കും ഇത്.

ബാര്‍ഡ് ഉള്‍പ്പടെയുള്ള ഗൂഗിളിന്റെ എഐ സംവിധാനങ്ങളാല്‍ സമൃദ്ധമായിരിക്കും പിക്‌സല്‍ 8 എന്നാണ് ലഭിക്കുന്ന വിവരം. 6.17 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഗൂഗിളിന്റെ അടുത്ത തലമുറ ടെന്‍സര്‍ G3 ചിപ്സെറ്റ്, ട്രിപ്പിള്‍ ലെന്‍സ് റിയര്‍ ക്യാമറ സിസ്റ്റം എന്നിവ ഇതിന് ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്.

മുന്‍ഗാമിയേക്കാള്‍ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാകുമെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലെ സൂചന.8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 59,999 രൂപയ്ക്കാണ് ഗൂഗിള്‍ പിക്‌സല്‍ 7 പുറത്തിറക്കിയത്. പുതിയ മോഡലിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോഞ്ചിങ് ഇവന്റിലായിരിക്കും പുറത്തുവിടുക.

google smartphone launch Google Pixel 8 Pixel 8 Pro Android 14 stable