ഐഫോണിനെ വെല്ലാന്‍ ഗൂഗിള്‍ പിക്‌സല്‍ 8; വില വിവരം.!

നിലവിലെ വിവരങ്ങള്‍ അനുസരിച്ച്, 128 ജിബി സ്റ്റോറേജ് വേരിയന്റിന് പിക്‌സല്‍ 8 ന് 874.25 യൂറോ (ഏകദേശം 78,400 രൂപ) ആയിരിക്കും വില. 256 ജിബി സ്റ്റോറേജ് വേരിയന്റിന് 949.30 യൂറോ (ഏകദേശം 85,200 രൂപ) ആകും വില.

author-image
Greeshma Rakesh
New Update
ഐഫോണിനെ വെല്ലാന്‍ ഗൂഗിള്‍ പിക്‌സല്‍ 8; വില വിവരം.!

 

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണ്‍ 15ന് പുറമേ എത്തുന്ന ഗൂഗിളിന്റെ പ്രീമിയം എന്റ് ഫോണ്‍ സീരിസാണ് ഗൂഗിള്‍ പിക്‌സല്‍ 8. ഇതാ പിക്‌സല്‍ 8മായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഗൂഗിള്‍ പിക്‌സല്‍ മോഡലുകള്‍ ലിസ്റ്റ് ചെയ്ത് യുഎസ് റെഗുലേറ്റര്‍. ഏഴ് പതിപ്പുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പിക്സല്‍ 8-ല്‍ നാലെണ്ണവും പിക്സല്‍ 8 പ്രോയുടെ മൂന്നെണ്ണവുമാണ് അവ.

 

കഴിഞ്ഞ ദിവസമാണ് ഒക്ടോബര്‍ നാലിന് കമ്പനിയുടെ മെയ്ഡ് ബൈ ഗൂഗിള്‍ ഇവന്റില്‍ ഗൂഗിള്‍ പിക്സല്‍ 8 സീരീസ് ലോഞ്ച് ചെയ്യുമെന്ന വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ എന്നിവയുടെ യൂറോപ്യന്‍ വിലനിര്‍ണ്ണയ വിശദാംശങ്ങള്‍ അവയുടെ സ്റ്റോറേജ് കോണ്‍ഫിഗറേഷനുകള്‍, കളര്‍ ഓപ്ഷനുകള്‍ എന്നിവയെ കുറിച്ച് പറയുന്നുണ്ട്.

പിക്‌സല്‍ 8 സീരീസ് ഒരു eSIM പതിപ്പില്‍ മാത്രമേ എത്തുകയുള്ളൂവെന്ന് മുന്‍പ് ലീക്കായ വിവരങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഗൂഗിള്‍ ഫിസിക്കല്‍ സിം കാര്‍ഡ് സ്ലോട്ടുകള്‍ ഹാന്‍ഡ്സെറ്റുകളില്‍ പാക്ക് ചെയ്‌തേക്കും. പിക്‌സല്‍ 8 പ്രോ നൈറ്റ് സൈറ്റ് വീഡിയോയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

നിലവിലെ വിവരങ്ങള്‍ അനുസരിച്ച്, 128 ജിബി സ്റ്റോറേജ് വേരിയന്റിന് പിക്‌സല്‍ 8 ന് 874.25 യൂറോ (ഏകദേശം 78,400 രൂപ) ആയിരിക്കും വില. 256 ജിബി സ്റ്റോറേജ് വേരിയന്റിന് 949.30 യൂറോ (ഏകദേശം 85,200 രൂപ) ആകും വില. വാനില മോഡല്‍ ഹാസല്‍, മിന്റ്, ഒബ്‌സിഡിയന്‍, റോസ് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വാഗ്ദാനം ചെയ്യപ്പെടുമെന്ന് പറയപ്പെടുന്നു.

 

അതേസമയം, പിക്‌സല്‍ 8 പ്രോയ്ക്ക് 128 ജിബി സ്റ്റോറേജ് മോഡലിന് 1,235.72 യൂറോ (ഏകദേശം 1,10,900 രൂപ) ചിലവാകും. 256 ജിബി സ്റ്റോറേജ് മോഡലിന് 1,309.95 യൂറോ (ഏകദേശം 1,17,500 രൂപ) വില വരുമെന്ന് പറയപ്പെടുന്നു. ഉയര്‍ന്ന നിലവാരമുള്ള 512 ജിബി മോഡലിന് 1,461.24 യൂറോ (ഏകദേശം 1,31,100 രൂപ) വിലവരുമെന്നാണ് റിപ്പോര്‍ട്ട്. ബേ, മിന്റ്, ഒബ്‌സിഡിയന്‍, പോര്‍സലൈന്‍ ഷേഡുകള്‍ എന്നിവയില്‍ ഇവ ലഭ്യമാകുമെന്ന് സൂചനയുണ്ട്.

 

price launch Technology News Google Pixel 8