സ്‌പൈ ലോണ്‍; പ്ലേസ്‌റ്റോറില്‍ നിന്നും 17 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

By Anu.08 12 2023

imran-azhar


ന്യൂഡല്‍ഹി: പ്ലേ സ്റ്റോറില്‍ നിന്നും 17 ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. സ്‌പൈ ലോണ്‍ ആപ്പുകളാണ് നീക്കം ചെയ്തത്. ഉപയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

 

മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ആപ്പുകള്‍ ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ നിന്ന് അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പിന്നീട് ഈ വിവരങ്ങള്‍ വച്ച് വായ്പയെടുത്തവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നും സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ നീക്കിയിട്ടുണ്ടെങ്കിലും ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ തന്നെ സ്വമേധയാ നീക്കം ചെയ്യണം. ഇഎസ്ഇടി ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീക്കം ചെയ്ത ആപ്പുകളുടെ പട്ടികയും ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്.

 

ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെയാണ് ഈ ആപ്പുകള്‍ കൂടുതലും ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

 

ഗൂഗിള്‍ നീക്കം ചെയ്ത ആപ്പുകള്‍;

 

എഎ ക്രെഡിറ്റ്, അമോര്‍ ക്യാഷ്, ഗുവായബ ക്യാഷ്, ഈസി ക്രെഡിറ്റ്, ക്യാഷ് വൗ, ക്രെഡിബസ്, ഫ്‌ളാഷ്‌ലോണ്‍, പ്രെസ്തമോസ്‌ക്രെഡിറ്റോ, പ്രെസ്തമോസ് ദെ ക്രെഡിറ്റോ-യുമിക്യാഷ്, ഗോ ക്രെഡിറ്റോ, ഇന്‍സ്റ്റന്റ്റാനിയോ പ്രസ്റ്റമോ, കാര്‍ടെറാ ഗ്രാന്‍ഡെ, റാപിഡോ ക്രെഡിറ്റോ, ഫിനപ്പ് ലെന്‍ഡിങ്, 4എസ് ക്യാഷ്, ട്രൂനൈറ, ഈസിക്യാഷ്.

 

OTHER SECTIONS