/kalakaumudi/media/post_banners/96804053329e91c1ef540747ed345b8ec1f2f9cd36450b9ed2de9374e79ace69.jpg)
ന്യൂഡൽഹി: രാജ്യത്ത് പലയിടങ്ങളിലായി 5ജി വന്നുകൊണ്ടിരിക്കുകയാണ്.ഇന്ത്യയിൽ എയർടെലും ജിയോയുമാണ് ആദ്യമായി ലഭ്യമാക്കി വരുന്നത്.5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്.
4ജിയേക്കാൾ പതിന്മടങ്ങ് വേഗതയുള്ള 5ജി, ഇന്ത്യയിൽ എയർടെലും ജിയോയുമാണ് ആദ്യമായി ലഭ്യമാക്കി വരുന്നത്.14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് കൊച്ചിയും ലിസ്റ്റിലുണ്ട്.അതേസമയം, 5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലാണ്.മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.
തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്.ഈ വർഷം ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് 5ജി ലഭ്യമായി തുടങ്ങിയത്.തുടക്കത്തിൽ എട്ട് പ്രധാന നഗരങ്ങളിൽ ചിലയിടങ്ങളിലായി മാത്രമാണ് 5ജി എത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
