/kalakaumudi/media/post_banners/bf1b796e2ed99808d1b68b4cb25da44e2198158bda60084daf73147532c3d3a5.jpg)
ബെംഗളൂരു: സൈനിക ആവശ്യങ്ങൾക്കുപ്പെടെയുള്ള വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 11ന്റെ വിക്ഷേപണമാണു നീട്ടിവച്ചത്. ഇന്റർനെറ്റ് വേഗതയും മറ്റും സാധ്യമാക്കുന്ന 5,725 കിലോ ഭാരമുള്ള ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കോറുവില്‍നിന്നാണു വിക്ഷേപിക്കാനിരുന്നത്.
തകരാറുകളും മറ്റും കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകൾ ഉപഗ്രഹത്തിൽ നടത്തുന്നതിനാണ് ഐഎസ്ആർഒ വിക്ഷേപണം മാറ്റിവച്ചത്. അതേസമയം എപ്പോഴായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുന്നതെന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിക്ഷേപണ സ്ഥലത്തെത്തിയ ശേഷമാണ് ഉപഗ്രഹത്തിനു സാങ്കേതിക പ്രശ്നങ്ങളുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
മാർച്ച് 30നാണ് ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെത്തിയത്. ഈ വർഷം ഐഎസ്ആർഒ നടത്തുന്ന വിക്ഷേപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജിസാറ്റ്– 11. ഇതിനു പുറമെ ജിസാറ്റ്– 19ഉം ഐഎസ്ആര്‍ഒയുടെ പദ്ധതികളിലുണ്ട്. ഐഎസ്ആർഒ വിക്ഷേപിച്ച ജിസാറ്റ്–6എ ദൗത്യം നേരത്തേ പരാജയപ്പെട്ടിരുന്നു. ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിൽനിന്ന് ആദ്യത്തെ നാലു മിനിറ്റ് വിവരങ്ങൾ ലഭിച്ചെങ്കിലും പിന്നീടു ബന്ധം നഷ്ടപ്പെടുകയായിരുന്നു.