/kalakaumudi/media/post_banners/0f040a9cc7cb74ffcccb7f241691e595979b643ecca419d577a6e7b77f3cd8d1.jpg)
മുംബൈ: വെല്‍ക്കം ഓഫറായ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയ തീരുമാനം നിരീക്ഷണത്തിനു വിധേയമെന്ന് ട്രായ്. ജിയോ മുന്നോട്ടുവയ്ക്കുന്ന എല്ലാ താരിഫ് നിരക്കുകളും സൗജന്യ സേവനങ്ങളും പരിശോധിക്കുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
സൗജന്യ സേവനങ്ങള്‍ ഈ വര്‍ഷം അവസാനം വരെ അനുവദിക്കാനായി ട്രായ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജിയോ ഹാപ്പി ന്യു ഇയര്‍ ജിയോ എന്ന പേരില്‍ പ്രഖ്യാപിച്ച സൗജന്യ ഓഫര്‍ ആയിരിക്കും ട്രായ് പരിശോധിക്കുക. ജിയോയുടെ പ്രധാന എതിരാളിയായ എയര്‍ടെല്‍ സൗജന്യ സേവനം നീട്ടുന്നതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം എന്നാണ് സൂചന. ഡിസംബര്‍ 31 വരെയായിരുന്നു വെല്‍ക്കം ഓഫറിന്റെ കാലാവധി ആദ്യം പ്രഖ്യാപിച്ചിരുന്നത്.
ജിയോ ഹാപ്പി ന്യൂ ഇയര്‍ എന്ന പേരില്‍ ഈ കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ നാല് മുതല്‍ എല്ലാ പുതിയ ജിയോ ഉപഭോക്താവിനും 2017 മാര്‍ച്ച് 31 വരെ സൗജന്യ സേവനങ്ങള്‍ ലഭിക്കുമെന്ന് മുകേഷ് അംബാനി ഇന്നലെ വ്യക്തമാക്കി. നിലവിലെ 52 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31 വരെ വെല്‍ക്കം ഓഫറിന്റെ സൗജന്യ സേവനങ്ങള്‍ ലഭിക്കും. തുടര്‍ന്നുള്ള സൗജന്യ സേവനങ്ങള്‍ക്കായുള്ള ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ഓട്ടോമാറ്റിക് ആയി ഉപഭോക്താക്കളുടെ നമ്പറുകളില്‍ ആക്ടീവ് ആകുമെന്നും മുകേഷ് അംബാനി അറിയിച്ചു.