/kalakaumudi/media/post_banners/0f88843b9418b36c9960bd5543a34dbbccce69fbaec31d4a5419edcbf1923d49.jpg)
ഫോട്ടോ സ്ട്രീമിങ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ താമസിയാതെ ദൈര്‍ഘ്യമുള്ള വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് പ്രഖ്യാപിക്കുമെന്നാണ് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.മാത്രമല്ല,ഈആപ്പുവഴി ഗാനരംഗങ്ങള്‍, തിരക്കഥയില്‍ തയ്യാറാക്കിയ പരിപാടികള്‍, പോലുള്ള വീഡിയോകള്‍ വെര്‍ട്ടിക്കല്‍, എച്ച്ഡി, 4കെ റസലൂഷനുകളില്‍ ഇന്‍സാഗ്രാമില്‍ പങ്കുവെക്കാന്‍ സാധിക്കുകയും ചെയ്യും. കൂടാതെ15 മിനിറ്റില്‍ കൂടുതലുള്ള വീഡിയോകളാണെങ്കില്‍ 'രീിശേിൗല ംമരേവശിഴ' ഓപ്ഷന്‍ നല്‍കി മുഴുവന്‍ വീഡിയോയിലേക്ക് ആളുകളെ എത്തിക്കാന്‍ സാധിക്കുന്നതാണ്.
എന്നാല്‍ ഇന്‍സ്റ്റാഗ്രാം ക്യാമറ വഴി നീളമുള്ള വീഡിയോകള്‍ പകര്‍ത്തി നേരിട്ട് പങ്കുവെക്കാന്‍ സാധിക്കില്ല. മെമ്മറിയില്‍ ശേഖരിച്ചുവെച്ചവ മാത്രമേ ഇങ്ങനെ പങ്കുവെക്കാന്‍ സാധിക്കൂ.അതേസമയം ഈ പുതിയ ഫീച്ചറിന്റെ പേര് എന്തായിരിക്കുമെന്നോ എങ്ങിനെയാണ് അത് ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ ക്രമീകരിക്കുകയെന്നോ വ്യക്തവുമല്ല.മാത്രമല്ല, 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളായിരിക്കും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനാവുക. സാധാരണ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാവു്ന്നതാണ്. നിലവില്‍ 60 സെക്കന്റ് വീഡിയോ മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുക.കൂടാതെ ഇന്‍സ്റ്റാഗ്രാം വഴി പരസ്യ പ്രചാരണങ്ങള്‍ നടത്തുന്ന ഇന്‍സ്റ്റാഗ്രാമിലെ താരങ്ങള്‍ക്കും പരസ്യ ദാതാക്കള്‍ക്കുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കാരണം ഓരോ വീഡിയോയും അവര്‍ക്ക് അവരുടെ വെബ്സൈറ്റ് ലിങ്കുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. വീഡിയോകള്‍ മുകളിലേക്ക് സ്വപ്പ് ചെയ്യുമ്‌ബോള്‍ ഈ ലിങ്കുകള്‍ തുറക്കാം. അതുവഴി വെബ്സൈറ്റിലേക്ക് ആളുകളെ എത്തിക്കാന്‍ സാധിക്കും.