/kalakaumudi/media/post_banners/c0059c6e897b9ba7a4d666b85561d5b56ca9d2755df9ecf6e586a97f694d738d.jpg)
പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹുആവേ ഇന്ത്യന്‍ വിപണിയിലെത്തുന്നു.ലോകത്താദ്യമായി അവതരിപ്പിച്ച മൂന്ന് ക്യാമറകളുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഹുആവേ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. കഴിഞ്ഞ മാസം രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച ഹുആവേ പി20 പ്രോ ഇന്ത്യന്‍ വിപണിയിലേക്കെത്തുമ്പോള്‍ എക്കാലത്തെയും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണം നേടിയിട്ടുള്ള ഫോണ്‍ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ഉപഭോക്താക്കള്‍.6.3ഇഞ്ച് വലുപ്പമുള്ള അത്യാധുനിക ഓലെഡ് സ്‌ക്രീനാണ് ഹുആവേ പി20 പ്രോയുടെ ഡിസ്‌പ്ലെ. ഐഫോണിന്റെ രീതിയിലുള്ള നോച്ചിന്റെ സാനിധ്യം ഡിസ്‌പ്ലെയില്‍ കാണാം. സെല്‍ഫി ക്യാമറയ്ക്കുള്ള ഇടം ഈ നോച്ചിലാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ഈ നോച് ഹൈഡ് ചെയ്യാനും ഓപ്ഷനുണ്ടെന്നത് ഐഫോണില്‍ നിന്ന് ഹുആവേ പി20 പ്രോയെ വ്യത്യസ്തമാക്കുന്നു. 6.3ഇഞ്ച് വലുപ്പമുള്ള സ്‌ക്രിന്‍ ചെറിയ കൈയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന വാദം നിര്‍മാതാക്കള്‍ അംഗീകരിക്കുന്നില്ല. ഫോണിലെ ബെസല്‍ലെസ് നിര്‍മാണം വാവെയ് പി20 പ്രോയെ ചെറുതായി നിലനിര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ടെന്നാണ് ഇവരുടെ വിശദീകരണം. 2,240 എക്സ്1,080 റെസലൂഷനുള്ള സ്‌ക്രീനിന് 18:7:9 അനുപാതമാണുള്ളത്.കൂടാതെ പി20 പ്രോയ്ക്ക് ഐപി67 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് ഉണ്ട്. ഹുആവേ യുടെ സ്വന്തം കിരിന്‍ 970 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍വശത്ത് ഫിംഗര്‍ഫ്രിന്റ് സ്‌കാനറിനൊപ്പം മുന്‍ ക്യാമറയ്ക്ക് ഫേസ് അണ്‍ലോക്ക് ഫീച്ചറും ഇതിന് ഉണ്ട്.
ഇതിനെല്ലാം പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവും മൂന്നു പിന്‍ ക്യാമറകളുടെയും മികച്ച സെല്‍ഫി ക്യാമറയുടെയും ധാരാളം സെന്‍സറുകളുടെയും സാന്നിധ്യത്തോടെ ഇറങ്ങിയിരിക്കുന്ന ഹുആവേ പി20 പ്രോ ഇതുവരെ വിപണിയിലെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റ് എന്നറിയപ്പെട്ടിരുന്ന സാംസങ് ഗ്യാലക്‌സി എസ്9 പ്ലസ്സിന്റെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് മാന്യുവലായി ക്യാമറ ഫീച്ചറുകള്‍ ക്രമീകരിക്കാനുള്ള അവസരവും മറ്റുള്ളവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള അവസരവും പി20 പ്രോയില്‍ ലഭിക്കും.ഡിസൈനില്‍ അവതരിപ്പിച്ചിരിക്കുന്ന ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ക്യാമറ തന്നെയാണ്.