നോക്കിയ എക്‌സ്30 5ജി; പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി എച്ച്എംഡി

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 695 പ്രോസസറും 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി എത്തുന്ന എക്‌സ്30 5ജിക്ക് മൂന്ന് വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകള്‍ നല്‍കുമെന്നും കമ്പനി പറയുന്നു.

author-image
greeshma
New Update
 നോക്കിയ എക്‌സ്30 5ജി; പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി എച്ച്എംഡി

  

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നോക്കിയ എക്‌സ്30 5ജി എന്ന പുതിയ 'ഫ്‌ലാഗ്ഷിപ്പ്' സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി എച്ച്എംഡി ഗ്ലോബല്‍. ആകര്‍ഷകമായ ഡിസൈനോടുകൂടിയ സ്മാര്‍ട് ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്.

നോക്കിയ എക്‌സ്30 5ജി-യില്‍ 50 മെഗാപിക്‌സല്‍ പ്യുവര്‍വ്യൂ ക്യാമറയും 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍പ്പെടുന്നു. കൂടുതല്‍ വ്യക്തതയോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഐ, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഫോണില്‍റെ വില ആരംഭിക്കുന്നത് 48,999 രൂപ മുതലാണ്. സ്‌ക്രീനിന്റെ അധിക സുരക്ഷയ്ക്കായ് കോര്‍ണിങ് ഗൊറില്ല ഗ്ലാസും ഫോണില്‍ ഉണ്ടാകും.

ഫെബ്രുവരി 20 മുതല്‍ ആമസോണ്‍, നോക്കിയ ഡോട്ട് കോം വഴി ആവശ്യക്കാര്‍ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കും. 90hz റിഫ്രഷ് റേറ്റുള്ള 6.43-ഇഞ്ച് പ്യുവര്‍ ഡിസ്പ്ലേ ആണ് സ്മാര്‍ട് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്ട്രീമിങ്, സ്‌ക്രോള്‍ ചെയ്യല്‍, ബ്രൗസിങ് എന്നിവയ്ക്ക് ഈ ഹാന്‍ഡ്‌സെറ്റ് മികച്ചതാണെന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഉറപ്പുനല്‍കുന്നുണ്ട്. നോക്കിയ എക്‌സ് 30 5ജിയിലെ അമോലെഡ് പ്യുര്‍ഡിസ്‌പ്ലേ സാങ്കേതികവിദ്യ ദൃശ്യങ്ങള്‍ക്ക് വ്യക്തത നല്‍കുന്നു.

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 695 പ്രോസസറും 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി എത്തുന്ന എക്‌സ്30 5ജിക്ക് മൂന്ന് വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകള്‍ നല്‍കുമെന്നും കമ്പനി പറയുന്നു.

ആന്‍ഡ്രോയിഡ് 12 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് നൈറ്റ് മോഡ് 2.0, ഡാര്‍ക്ക് വിഷന്‍, ട്രൈപോഡ് മോഡ്, നൈറ്റ് സെല്‍ഫി തുടങ്ങി നിരവധി ക്യാമറാ ഫീച്ചറുകളും ഉണ്ട്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ,ഫോണില്‍ ഗോഗ്രോ ക്യുക്ക് ആപ്പും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 12 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 2 ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുന്ന ഹാന്‍ഡ്‌സെറ്റിന് 33W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുണ്ടെന്നും എച്ച്എംഡി അവകാശപ്പെടുന്നു.

hmd global nokia x30 5g