ഹോളി സർപ്രൈസുമായി എയർടെൽ

ഹോളി സർപ്രൈസുമായി എയർടെൽ .രാജ്യത്ത് റിലയൻസ് ജിയോ കൈയ്യടക്കി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് എയർടെൽ മികച്ച ഓഫറുമായി എത്തിയിരിക്കുന്നത്.

author-image
BINDU PP
New Update
ഹോളി സർപ്രൈസുമായി എയർടെൽ

ദില്ലി : ഹോളി സർപ്രൈസുമായി എയർടെൽ .രാജ്യത്ത് റിലയൻസ് ജിയോ കൈയ്യടക്കി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് എയർടെൽ മികച്ച ഓഫറുമായി എത്തിയിരിക്കുന്നത്.സര്‍പ്രൈസ് ആനുകൂല്യങ്ങളാണ് എയര്‍ടെല്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്.ഹോളി ദിനത്തിലാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പുതിയ ആനുകൂല്യം പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചത് .എയര്‍ടെല്ലിന്റെ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് 30 ജിബി ഡേറ്റയാണ് ആനുകൂല്യമായി നല്‍കുന്നത്.മൂന്ന് മാസത്തെ ദൈര്‍ഘ്യമുള്ള ആനുകൂല്യത്തില്‍ ഓരോ മാസവും 10 ജിബി ഡേറ്റ സൗജന്യമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്.മൈ എയര്‍ടെല്‍ ആപ്പ് വഴിയാണ് ഈ ആനുകൂല്യം നല്‍കിയത്.

airtel