തരംഗമാകാന്‍ വാവേയുടെ ഓണര്‍ 10 പുറത്തിറങ്ങി.

ലോകോത്തര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 പുറത്തിറങ്ങി. ലണ്ടനില്‍ വച്ചാണ് ഫോണിന്റെ ലോഞ്ചിങ് . ഇന്ത്യന്‍ വി

author-image
Anju N P
New Update
 തരംഗമാകാന്‍ വാവേയുടെ ഓണര്‍ 10 പുറത്തിറങ്ങി.

ലോകോത്തര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 പുറത്തിറങ്ങി. ലണ്ടനില്‍ വച്ചാണ് ഫോണിന്റെ ലോഞ്ചിങ് . ഇന്ത്യന്‍ വിപണിയില്‍ 32,999 രൂപക്ക് ഫോണ്‍ ലഭ്യമാക്കാം.

19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്റെ പ്രത്യേകതകളിലൊന്ന്. ഇപ്പോള്‍ ട്രെന്‍ഡായിവരുന്ന ഡിസ്പ്ലേ റേഷ്യോയില്‍ ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍.സി.ഡി സ്‌ക്രീനാണ് ഓണര്‍ 10ന്റെ അഴക്. 24 എംപി സെല്‍ഫി ക്യാമറ, 24+16 എംപി റിയര്‍ ക്യാമറ എന്നിവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചിരിക്കുന്നു. വാവേയുടെ തന്നെ കിരിന്‍ 970 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിലും ഇതേ പ്രൊസസര്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ന്യൂറല്‍ പ്രൊസസിങ് എഞ്ചിനും ഫോണിലുണ്ടാവും.ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുളളത്.

ഇന്ത്യയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന റെഡ്മി ഫോണുകള്‍ക്ക് ഒപ്പം കിടപിടിക്കുന്ന മോഡലുകളാണ് വാവേയും പുറത്തിറക്കുന്നത്. ഇപ്പോഴത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇരുപതിനായിരത്തില്‍ താഴെയുളള മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതലായും വിറ്റുപോകുന്നത്. എന്നാല്‍ മികച്ച സ്പെസിഫിക്കേഷന്‍ നല്‍കുന്നതിനാല്‍ കൂടിയ ഫീച്ചേഴ്സ് ലക്ഷ്യമിടുന്നവര്‍ക്ക് ഓണര്‍ 10 മുതല്‍ക്കൂട്ടായിരിക്കും. ഇതേ ശ്രേണിയിലുളള വണ്‍ പ്ലസുമായായിരിക്കും ഓണര്‍ 10 മത്സരിക്കുക.

honor 10