
ഓണറിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഓണർ നോട്ട് 10 ജൂലൈ 31ന് ചൈനീസ് വിപണയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 6.9 ആണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. 2.36 GHz ക്വാഡ് കോർ പ്രോസസറും കോർടെക്സ് A73 + 1.84 GHz പ്രോസസറും സംയുക്തമായി ഫോണിന് കരുത്തേകും. 6 ജിബി റാമും 128 ജിബി റോമുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. കൂടാതെ ൧൬ എംപിയുടെ ഡ്യൂവൽ ക്യാമറയും ഫോണിൽ ഉണ്ടാകും. 6000എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ക്ഷമത. ആക്സിലറോമീറ്റർ പ്രോക്സിമിറ്റി സെൻസർ ജിറോസ്കോപ്പ് കോംപാസ്സ് തുടങ്ങിയ കണക്റ്റിവിറ്റികളും ഫോണിന്റെ പ്രധാന സവിശേഷതയാണ്. മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി 256 വരെ വർധിപ്പിക്കാനാകും.