/kalakaumudi/media/post_banners/062fb54b93d82850fa64b173db572de40c59c8ec7207d5b3da6f6bbe2babd89f.jpg)
നാല് കാലുകളിൽ ഏറ്റവും വേഗത്തിൽ 100 മീറ്റർ ഓടി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഒരു റോബോട്ട് നായ. ദക്ഷിണ കൊറിയയിലെ ഡെജിയോണിലുള്ള കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (KAIST) ഡൈനാമിക് റോബോട്ട് കൺട്രോൾ ആൻഡ് ഡിസൈൻ ലബോറട്ടറി വികസിപ്പിച്ചെടുത്ത ഹൗണ്ട് എന്ന നായ വെറും 19.87 സെക്കൻഡിലാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.
റൈൻഫോഴ്സ്മെന്റ് ലേണിംഗിലൂടെ സിമുലേഷനിൽ പരിശീലിപ്പിച്ച ഒരൊറ്റ മോട്ടോർ കൺട്രോളർ ഉപയോഗിച്ചാണ് 
ഹൗണ്ടിനെ ചലിപ്പിച്ചതെന്ന് റോബോട്ട് ഡിസൈനറായ യംഗ്-ഹാ ഷിൻ പറഞ്ഞു. സിമുലേഷനിൽ ഇതിന്റെ വേഗത ഇനിയും ഉയർത്താൻ കഴിയും. എന്നാൽ അത് ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരാശരി ഒരു ആൺ അമേരിക്കൻ ബുൾഡോഗിന് സമാനമായി 45 കിലോഗ്രാം ഭാരം ഹൗണ്ട് എന്ന റോബോ നായയ്ക്ക് ഉണ്ട്. അതിവേഗത്തിൽ ഓടുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും, ഹൗണ്ടിന് 22° ചരിവിൽ കയറാനും 3.2 കിലോമീറ്റർ നടക്കാനും 35 സെന്റീമീറ്റർ ഉയരമുള്ള വഴികളിലൂടെ സഞ്ചരിക്കാനും കഴിയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
