വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സിനെ കുറിച്ചറിയാൻ.....

ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത് വാട്സപ്പ് മാറ്റങ്ങൾ ആണ്. അറിയിപ്പുകളൊന്നുമില്ലാതെ ഉണ്ടായ മാറ്റങ്ങളെ ഞെട്ടലോടെയാണ് ഓരോ ഉപഭോക്താക്കളും .പു​തി​യ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ വാ​ട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു

author-image
BINDU PP
New Update
വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സിനെ കുറിച്ചറിയാൻ.....

ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത് വാട്സപ്പ് മാറ്റങ്ങൾ ആണ്. അറിയിപ്പുകളൊന്നുമില്ലാതെ ഉണ്ടായ മാറ്റങ്ങളെ ഞെട്ടലോടെയാണ് ഓരോ ഉപഭോക്താക്കളും .പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വാട്സ്ആപ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ യൂറോപ്പിൽ മാത്രമേ ഈ അപ്ഡേഷൻ ഉണ്ടാവൂ എന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ലോകവ്യാപകമായി പുതിയ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഐഫോണുകളിലും ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും പുതിയ ഫീച്ചറുകൾ ലഭ്യമാണ്.

എന്താണ് വാട്സ്ആപ് സ്റ്റാറ്റസ്?

ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമുകൾ പുതിയ ഫീച്ചറുകളുമായി രംഗത്തെത്തുന്നത് വാട്സ്ആപ്പിനും ഫേസ്ബുക്കിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ വാട്സ്ആപ്പിലും പരിഷ്കരിച്ച ഫീച്ചറുകൾ വരുന്നുണ്ട്. നേരത്തെ സ്റ്റാറ്റസ് ബാറിൽ ടെക്സ്റ്റ് സന്ദേശങ്ങളായിരുന്നു ചേർക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ വീഡിയോയും ഉപയോക്താക്കൾക്കു ചേർക്കാം.

വാട്സ്ആപ്പിന്‍റെ എട്ടാം ജന്മദിനമായ ഇന്നലെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. അപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്താൽ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. ലൈവ് സ്ട്രീംമിംഗ് സംവിധാനം പോലെ പ്രവർത്തിക്കുന്ന പുതിയ ഫീച്ചറിൽ 24 മണിക്കൂർ മാത്രമേ വീഡിയോയും ചിത്രങ്ങളും ഉണ്ടാവൂ. ശേഷം അവ ഡിലീറ്റ് ആകും. മാത്രമല്ല ഇവ കാണാൻ മാത്രമേ കഴിയൂ. ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയില്ല.

എന്തു ചെയ്യണം?

വാട്സ്ആപ് സ്റ്റാറ്റസ് ഫീച്ചർ വഴി സുഹൃത്തുക്കൾക്ക് ചിത്രങ്ങളും വീഡിയോകളും ജിഫുകളും കൈമാറാനാകും. മുൻപത്തെ ചാറ്റിംഗ് സംവിധാനത്തിലേതുപോലെതന്നെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇവിടെയുമുണ്ട്. 24 മണിക്കുറിനുശേഷം വീഡിയോകൾ അപ്രത്യക്ഷമാകും. എന്നാൽ, ചാറ്റ് ലിസ്റ്റിലെ ഫയലുകൾ ഇതുപോലെ ഡിലീറ്റ് ആവില്ല.

സ്റ്റാറ്റസ് കാണാൻ

ചാറ്റ് ലിസ്റ്റിലെ നിലവിലുള്ള ലാസ്റ്റ് സീൻ ഓപ്ഷൻ പോലെതന്നെ ഇവിടെ സ്റ്റാറ്റസ് ആരൊക്കെ കണ്ടെന്ന് അറിയാൻ കഴിയും. മാത്രമല്ല, റിപ്ലേ ഓപ്ഷൻപോലെ സ്റ്റാറ്റസിന് കമന്‍റ് നല്കാനും കഴിയും. ഇത് ചാറ്റ് ലിസ്റ്റിലേക്കാണു പോവുക.

സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗ്സിൽ മൂന്ന് ഓപ്ഷനുകളുണ്ട്. മൈ കോണ്ടാക്ട്സ് (ഇത് സെലക്ട് ചെയ്താൽ കോണ്ടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും നമ്മുടെ സ്റ്റാറ്റസ് കാണാം), മൈ കോണ്ടാക്ട്സ് എക്സെപ്റ്റ് (ഇത് സെലക്ട് ചെയ്താൽ തെരഞ്ഞെടുക്കുന്ന കോണ്ടാക്ടുകൾക്ക് സ്റ്റാറ്റസ് കാണാൻ കഴിയില്ല), ഒൺലി ഷെയർ വിത്ത് (തെരഞ്ഞെടുക്കുന്ന കോണ്ടാക്ടുകൾക്കു മാത്രമേ സ്റ്റാറ്റസ് കാണാൻ കഴിയൂ).

whats up messanger